കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം - വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗം ചേർന്നു



മുക്കം : മുക്കം മുനിസിപ്പാലിറ്റിയുടെയും മുക്കം സി എച്ച് സി യുടെയും ആഭിമുഖ്യത്തിൽ കുഷ്ഠരോഗ നിർണയ ഭവന സന്ദർശന പരിപാടി വിജയിപ്പിക്കുന്നതിനായി
വിവിധ വകുപ്പുദ്യോഗസ്ഥരുടെയും മുനിസിപ്പൽ കൗൺസിലർമാരുടെയും യോഗം ചേർന്നു. ചെയർ പേഴ്സൺ അഡ്വ. ചാന്ദ്നി ഉദ്ഘാടനം ചെയ്തു. സി.എച്ച് സി ഹെൽത്ത്. സൂപ്പർവൈസർ സിജു കെ.നായർ സ്വാഗതം പറഞ്ഞു.



മെഡിക്കൽ ഓഫീസർ ഡോ.ഇ.കെ. രൂപ
അധ്യക്ഷയായി. വൈസ് ചെയർമാൻ സി.എ പ്രദീപ് കുമാർ , കൗൺസിലർമാരായ ഷജീസ് വയലത്ത് , ഉഷാകുമാരി ,
റാഷിദ് കുന്നത്ത് , മെഡിക്കൽ ഓഫീസർ ഡോ ഇ.ടി. സുമംഗല .
ഹെൽത്ത് ഇൻസ്പെക്ടർ എം ഹരീഷ് , ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് കെ സുജിത പ്രസംഗിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ , ആശ, ആരോഗ്യ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris