കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കുടുംബരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. ഹോട്ടൽ,ബേക്കറി,കാറ്ററിംഗ് ഉൾപ്പെടെ 25 ഓളം കടകൾ പരിശോധിച്ചതിൽ ഹെൽത്ത് കാർഡ്,കുടിവെള്ള പരിശോധന റിപ്പോർട്ട് എന്നിവ ഇല്ലാത്തതും വൃത്തിഹീനമായ രീതിയിൽ ഭക്ഷണം കൈകാര്യം ചെയ്തതുമായ 3 ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും പ്രസ്തുത പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ താൽക്കാലികമായി 2 ഹോട്ടലുകൾ അടയ്ക്കാനും നിർദ്ദേശിച്ചു
COTPA നിയമപ്രകാരം പുകവലി നിരോധന ബോർഡ് വെക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി.
പരിശോധനയയിൽ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് കെ എം,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മജുനു. ടി,സുധീർ മാടാരി,പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ലിഖിത എന്നിവർ നേതൃത്വം നൽകി.
Post a Comment