താത്തൂർ : ചാത്തമംഗലം പഞ്ചായത്ത് അരയങ്കോട് വാർഡ് ( 12 ) യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താത്തൂരിൽ
ത്രിതല പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും യുഡിഎഫ് പൊതുയോഗവും നടത്തി.
മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഖാദർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.കെ. അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു.
സിദ്ധീഖലി രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.
ഡി.സി.സി. ജനറൽ സെക്രട്ടറി ഇ.എം.ജയപ്രകാശ്,
മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി എൻ. പി ഹംസ മാസ്റ്റർ, പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട് എൻ പി ഹമീദ് മാസ്റ്റർ, ടി.വേലായുധൻ, ടി. വി ശാഫി മാസ്റ്റർ, ഉമ്മർ വെള്ളലശ്ശേരി , കെ. എ.റഫീഖ്, കെ.പി. ഷിഹാബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഫസീല, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. കെ നദീറ, വൈസ് പ്രസിഡണ്ട് എം.കെ. അനീഷ്, മെമ്പർമാരായ സുബൈദ അയ്യപ്പം കുളങ്ങര, സ്മിജ, ഒ, തുടങ്ങിയവർ സംസാരിച്ചു.റഈസ് എം.പി. താത്തൂർ സ്വാഗതവും, സുരേന്ദ്രൻ എം.പി നന്ദിയും പറഞ്ഞു.


Post a Comment