കച്ചവട സ്ഥാപനങ്ങളിൽ പരിശോധന

മണാശ്ശേരി : കരിയാകുളങ്ങര, വെസ്റ്റ് മണാശ്ശേരി എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ മുക്കം സി.എച്ച്.സി പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.അനാരോഗ്യകരമായി പ്രവർത്തിച്ച
രണ്ട് സ്ഥാപങ്ങൾക്ക് നോട്ടീസ് നല്കി. പുകയില നിയന്ത്രണ നിയമപ്രകാരം ഒരു സ്ഥാപനത്തിൽ നിന്നും പിഴയീടാക്കി.



ഹെൽത്ത് സൂപ്പർവൈസർ സിജു കെ.നായർ, ഹെൽത്ത് ഇൻസ്പെക്ടർ എം ഹരീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം ലിൻസി , ഡി.എസ് ഓസ്റ്റിൻദേവ്  എന്നിവർ നേതൃത്വം നല്കി. ഹോട്ടൽ , ബേക്കറി , കൂൾബാർ, തട്ടുകടകൾ, ഫ്ലാറ്റുകൾ
എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

Post a Comment

Previous Post Next Post
Paris
Paris