പാഴൂർ:- മുന്നൂർ തോട്ടമുറി റസിഡൻസ് അസോസിയേഷൻ ഒന്നാം ർവാർഷിക ആഘോഷം വിവിധ കലാകായിക പരിപാടികളോടെ സമാപിച്ചു.
വൈകിട്ട് 4 മണിക്ക് വിദ്ദ്യാർത്ഥികളുടെയും മുതിർന്നവരുടെയും കായിക മത്സ്‌രങ്ങൾ അരങ്ങേറി,മുതിർന്നവരുടെ കസേരകളിയും വടംവലി മത്സരവും ഏറെ കൗതുകമായി.
രാത്രി നടന്ന പൊതുയോഗം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ നദീറ ഉദ്ഘാടനം ചെയ്തു ,ഇത്തരം കുടുംബ കൂട്ടായ്മകൾ സമൂഹത്തിനും നാടിനും ഏറെ ഗുണം ചെയ്യുമെന്നും ഈ പ്രദേശത്തെ ജനങ്ങളുടെ ഏത് പ്രശ്നങ്ങൾക്കും പഞ്ചായത്ത് കൂടെ ഉണ്ടാകുമെന്നും തന്റെ ഉദ്ഘാടന ഭാഷണത്തിൽ കൂട്ടിച്ചേർത്തു.
യോഗത്തിൽ സംസാരിച്ച ഗ്രാമപഞ്ചായത്ത് മെമ്പർ അസീസ് എളമ്പിലാശ്ശേരി ഈ തോട്ടമുറിയെ ഞാൻ ഏറ്റെടുത്തു എന്ന് പറഞ്ഞ് സംസാരിച്ചത് പ്രദേശവാസികൾക്ക് സന്തോഷം നൽകി.
തോട്ടമുറി പ്രദേശത്തെ രണ്ട് ക്ഷീര കർഷകരായ അഹമ്മദ്‌കുട്ടി അടുക്കത്തിൽ,ബാവ ടി.കെ എന്നിവരെ ആദരിച്ചു.
തോട്ടമുറി പ്രദേശത്തെ മെഡിക്കൽ മേഘലയിൽ ജോലി ചെയ്യുന്ന ഡോ:ഷിബിൽ ബക്കർ,ഡോ:മുന പി.കെ,സലീന വായോളി,നദീറ ടി.കെ,നിഹില മോൾ,ഹൈറുന്നീസ നജ്മുദ്ദീൻ,നജ്ല സാലിം,ഫിസ പർവ്വിൻ,ജസ്ന ഫഹദ്,എന്നിവരെയും ആദരിച്ചു.
അപകടത്തിൽ പെട്ട കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ച് മാതൃകയായ ഉനൈസ് കെ.കെയെ ആദരിച്ചു.തന്റെ കൈകൊണ്ട് വരച്ച് രൂപീകരിച്ച വാർഡ് മെമ്പറുടെ ചിത്രം അസീസ് എളമ്പിലാശ്ശേരിക്ക് ഹിബ യൂനുസ് കൈമാറി.ഹിബ യൂനുസിനെയും ആദരിച്ചു.
സംസ്ഥാന സ്കൂൾ കലോൽത്സവത്തിൽ അറബിക് പദ്ദ്യം ചൊല്ലൽ ഫസ്റ്റ് എ ഗ്രൈഡ് നേടിയ നാട്ടുകാരികളായ രണ്ട് വിദ്ദ്യാർത്ഥിനികൾ നൈഫ നാസർ ടി.കെ,സിയ ശറഫുദ്ദീൻ എന്നിവരെയും ആദരിച്ചു.ചടങ്ങിൽ തോട്ടമുറി ചരിത്രം വിഷദീകരിച്ചുകൊണ്ട് അഡ്വ:ടി.കെ അബ്ദുറഹ്മാൻ സംസാരിച്ചു.കെ.കെ മൂസ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി.ജലീൽ മാസ്‌റ്റർ,ഫഹദ് പി,മൂസ റഫീഖ് എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
പരിപാടി സംഘടിപ്പിക്കാനായി സ്ഥലസൗകര്യവും ഭക്ഷണവും ഒരുക്കി തന്ന നാസർ കൂടാൻകുഴിക്ക് പ്രത്യേഗ നന്ദിയും കടപ്പാടും രേഘപ്പെടുത്തി.
വിദ്ദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി തുടർന്ന് പ്രഗൽഭ ഗായകർ അണി നിരന്ന ഇശൽ നിലാവ് ആവേശം കൂട്ടി.
ഹാസ്യ കഥാപാത്രമായി വേദിയിൽ എത്തിയ ഇഫ്തികാർ ഗുൽമി സദസ്സിനെ ഏറെ രസിപ്പിച്ചു.
പ്രസ്ഥുതയോഗത്തിൽ റസിഡൻഷ്യൽ പ്രസിഡന്റ് സബീൽ അടുക്കത്തിൽ അദ്ദ്യക്ഷതവഹിച്ചു.ഒരു വർഷത്തെ റസിഡൻഷ്യൽ അസൊസിയേഷന്റെ പ്രവർത്തനങ്ങൾ വിഷദീകരിച്ചുകൊണ്ട് സെക്രട്ടറി മഹദി കാക്കുളങ്ങര സ്വാഗതംപറഞ്ഞു.ഗുലാബ്‌ഖാൻ നന്ദിയും പറഞ്ഞു
Post a Comment