കോഴിക്കോട് : കെ എ ടി എഫ് ( കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ) കോഴിക്കോട് ജില്ലാ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് പി കെ ഹക്കീം മാസ്റ്റർ കളൻതോട് അധ്യക്ഷത വഹിച്ചു ,അറബിഭാഷകേരളക്കരക്ക് സമ്മാനിച്ച സംഭാവനകൾ വിലമതിക്കാനാവാത്ത താണെന്നും ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താൻ അറബി ഭാഷാ പഠനം വിപുലമാക്കൽ കാലഘട്ടത്തിൻറെ അനിവാര്യതയാണെന്നും ഭാഷയുടെ സാധ്യതകൾ പുതിയ തലമുറക്ക് പകർന്നു നൽകുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ടെന്നും, മാറുന്ന ലോകത്തിനനുസരിച്ച് പുതിയ പഠന രീതികൾ കൊണ്ടുവരാൻ അധ്യാപകർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,
കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ മിസ്ഹബ് കിഴരിയൂർ മുഖ്യാതിഥിയായി, സംസ്ഥാന സെക്രട്ടറി അബ്ദുൽ റഷീദ് ഖാസിമി മുഖ്യപ്രഭാഷണം നടത്തി, സംഘടനാ സംഘാടനം എന്ന വിഷയത്തിൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോപ്പിലാൻ ക്ലാസ്സ് എടുത്തു, ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, കെ കെ ഷറഫുന്നീസ ടീച്ചർ ,ഉമ്മർ ചെറുപ്പ സഫീറ ടീച്ചർ, അബ്ദുറഹിമാൻ മാസ്റ്റർ, ഹന്നത്ത് ബീഗം എന്നിവരെ ചടങ്ങിൽ ആദരിച്ചു ,സർവീസിൽ നിന്നും വിരമിക്കുന്ന വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ,മുഹമ്മദ് മാസ്റ്റർ, അബ്ദുൽ ഗഫൂർ മാസ്റ്റർ, മുർഷിദ് മാസ്റ്റർ എന്നിവർക്കുള്ള സ്നേഹോപഹാരവും ചടങ്ങിൽ നൽകി, ജില്ലാതല അലിഫ് അറബിക് മാഗസിൻ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കുള്ള ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു, സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുസ്സലാം മാസ്റ്റർ, സെക്രട്ടറി കെ.വി അബ്ദുൽ ജൈസൽ, ഹയർസെക്കൻഡറിംഗ് കൺവീനർ ഹസ്സൻ മാസ്റ്റർ, ടി.കെ അബ്ദുൽ അസീസ്, എം ടി മുനീർ പേരാമ്പ്ര ,മൻസൂർ ബാലുശ്ശേരി, ടി പി സുബൈർ മാസ്റ്റർ, അബ്ദുല്ലത്തീഫ് കെ, ഷാജഹാൻ അലി അഹമ്മദ് ,നൂറുദ്ദീൻ കാന്തപുരം, യുകെ അസീസ് ,സുബൈർ വികെ ,നസീമ എം കെ, ഷമീന എൻ.കെഎന്നിവർ ആശംസ പ്രസംഗം നടത്തി ജനറൽ സെക്രട്ടറി എം കെ റഫീഖ് സ്വാഗതവും ട്രഷറർ ഐ സൽമാൻ നന്ദിയും പറഞ്ഞു
Post a Comment