നമ്മുടെ ഇലക്ട്രിസിറ്റി കണക്ഷനിൽ രേഖപ്പെടുത്തിയതിനേക്കാളും അധിക ലോഡ് ഉപയോഗിക്കുന്നവർക്ക് അപേക്ഷഫീസും, വയറിംഗ് കോൺട്രാക്ടറുടെ സർട്ടിഫികട്ടില്ലാതെയും , അധിക ഡെപ്പോസിറ്റും, ഇല്ലാതെ നിലവിലെ ലോഡ് സ്വയം വെളിപ്പെടുത്താൻ 2026 മാർച്ച് 31 വരെ അവസരം.
ഉപഭോക്താക്കൾ തങ്ങളുടെ പ്രവിസസിൽ അനുമതി ഇല്ലാതെ അധിക ലോഡ് ഘടിപ്പിക്കുന്നത് ഇലക്ട്രിസിറ്റി ആക്റ്റ് 2003 പ്രകാരം രണ്ട് മടങ്ങ് പിഴ വരെ ലഭിക്കുന്ന ക്രമക്കേട് ആയത് കൊണ്ട് കെ.എസ്.ഇ.ബി നിലവിൽ ഒരുക്കിയ ഈ അവസരം ഉപഭോക്താക്കൾ പൂർണ്ണമായും പ്രയോജനപ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കെ.എസ്.ഇ.ബി ഓഫീസ് സന്ദർശിച്ചു അപേക്ഷ നൽകാവുന്നതാണ്.
Post a Comment