മാവൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെയും, റിപ്പബ്ലിക് ദിനത്തിൽ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെയും പ്രചാരണാർത്ഥം എൻ.ഐ.ടി മേഖല കമ്മിറ്റി വിപുലമായ ബൈക്ക് റാലി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ ഇബാദ് കൺവീനർ റസാഖ് മുസ്‌ലിയാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
പൂവ്വാട്ടുപറമ്പ് തോട്ടുമുക്കിൽ നിന്നാരംഭിച്ച പ്രയാണം പെരുവയൽ, ഊർക്കടവ്, ചെറൂപ്പ, കുറ്റിക്കടവ്, തെങ്ങിലക്കടവ്, കൽപള്ളി, പാറമ്മൽ, മാവൂർ, വെള്ളലശ്ശേരി, കട്ടാങ്ങൽ, ഈസ്റ്റ് മലയമ്മ, കളൻതോട്, ചിറ്റാരിപ്പിലാക്കൽ, കൂളിമാട് തുടങ്ങി മേഖലയിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം പാഴൂരിൽ സമാപിച്ചു.
ശാഫി ഫൈസി പൂവ്വാട്ടുപറമ്പ്, അബ്ദുൽ കരീം നിസാമി, അഷ്‌കർ പൂവ്വാട്ടുപറമ്പ്, അബ്ദുറഊഫ് പാറമ്മൽ, സൈദ് മാഹിരി ആയംകുളം, ഇസ്സുദ്ദീൻ പാഴൂർ, അബ്ദുൽ കരീം തെങ്ങിലക്കടവ്, സഫറുള്ള കൂളിമാട്, ജാബിർ ഫൈസി കുറ്റിക്കടവ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

Post a Comment