മുക്കം സി എച്ച്സിയുടെ ആഭിമുഖ്യത്തിൽ ദേശീയ വിരവിമുക്തദിനത്തോടനുബന്ധിച്ച് നടത്തിയ ആൽബൻഡസോൾ
ഗുളിക വിതരണ പരിപാടിയുടെ ഉദ്ഘാടനം
നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് മെഡിക്കൽ ഓഫീസർ ഡോ: ഇ.കെ രൂപ ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് സൂപ്പർവൈസർ സിജു കെ.നായർ അധ്യക്ഷനായി. സീനിയർ അധ്യാപകൻ എം.സി സുബ്ഹാൻ ബാബു സ്വാഗതം പറഞ്ഞു.
ഹെൽത്ത് ഇൻസ്പെക്ടർ ഹരീഷ് എം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡി.എസ് ഓസ്റ്റിൻ ദേവ്, എം.എൽ എസ് പി നഴ്സ് എൻ.കെ പ്രീജ , ജെ.പി.എച്ച് എൻ ടി.കെ നൂഹ , സ്കൂളിലെ വിദ്യാർത്ഥിനി ലിയാന പ്രസംഗിച്ചു.അധ്യാപകരായ കെ ബി ഷെർമിള , സി മുംതാസ് , മുഹമ്മദ് ഇർഷാദ്, ആശ പ്രവർത്തകരായ പത്മിനി ഹരിദാസ് ,
റീജ പ്രകാശ് എന്നിവർ നേതൃത്വം നല്കി.
Post a Comment