വീണ്ടും ലക്ഷം കടന്ന് പൊന്ന്



സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ലക്ഷം കടന്നു. വെനിസ്വേലയിലെ യു.എസ് അധിനിവേശത്തിന് പിന്നാലെയാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നത്. ഗ്രാമിന്റെ വിലയില്‍ 145 രൂപയുടെ വര്‍ധനയുണ്ടായി. 12,595 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. 2026ല്‍ ഇതാദ്യമായാണ് സ്വര്‍ണവില ലക്ഷം കടക്കുന്നത്. 


അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിരിക്കുകയാണ്. സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 1.9 ശതമാനം വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4,411.14 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 2.1 ശതമാനം ഉയര്‍ന്ന് 4,419.90 ഡോളറായി. 

ഇന്നത്തെ വില 

22 കാരറ്റ് സ്വര്‍ണത്തിന് ഒറ്റയടിക്ക് പവന് 1,160 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 145 രൂപയാണ് വര്‍ധിച്ചത്.

Post a Comment

Previous Post Next Post
Paris
Paris