കള്ളൻതോട്: കെഎംസിടി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ 2026 ജനുവരി 14-ന് എൻഎസ്എസ് യൂണിറ്റ് 188ന്റെ ആഭിമുഖ്യത്തിൽ എംവിആർ ക്യാൻസർ സെൻ്ററുമായി സഹകരിച്ച് "സിര" രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ക്യാമ്പിന് മികച്ച ജനപങ്കാളിത്തം ലഭിക്കുകയും വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ നിരവധി പേർ രക്തദാനത്തിന് മുന്നോട്ടുവരികയും അതിലൂടെ 128 യൂണിറ്റ് രക്തം ശേഖരിക്കാൻ സാധിക്കുകയും ചെയ്തു. രക്തദാനത്തിന്റെ സാമൂഹിക പ്രാധാന്യം പൊതുസമൂഹത്തിൽ ബോധവത്കരിക്കുന്നതിൽ ക്യാമ്പ് ശ്രദ്ധേയമായി.
Post a Comment