ഐഷാ പോറ്റി കോൺഗ്രസിൽ


 ​
 തിരുവനന്തപുരം :കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍. കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ലോക്ഭവനു മുന്നില്‍ നടത്തു രാപ്പകല്‍ സമരപ്പന്തലിലെത്തിയ ഐഷാ പോറ്റിയെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. കൊട്ടാരക്കരയില്‍നിന്നു മൂന്നു തവണ എംഎല്‍എയായ ഐഷാ പോറ്റി 3 പതിറ്റാണ്ടു നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസില്‍ എത്തുന്നത്.


കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫില്‍നിന്ന് അവര്‍ അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസ് കുടുംബത്തിലേക്ക് ഐഷാ പോറ്റിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്നു കഴിഞ്ഞ വര്‍ഷം ഐഷാ പോറ്റിയെ ഒഴിവാക്കിയിരുന്നു. മുന്‍പ് പ്രവര്‍ത്തിച്ച പ്രസ്ഥാനം വലിയ വിഷമങ്ങളാണ് നല്‍കയതെന്നും അതേക്കുറിച്ചു പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഐഷാ പോറ്റി പറഞ്ഞു. എന്റെ ഇത്രയും നാളത്തെ പ്രവര്‍ത്തനമാണ് എന്നെ ഇത്രത്തോളം ആക്കിയത്. അധികാരമോഹിയല്ല. മനുഷ്യനോടൊപ്പം പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കുമൊപ്പം ഇനിയും കാണുമെന്നും അവര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവുമായി നടത്തിയ ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് പ്രവേശം സംബന്ധിച്ച് ധാരണയായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ ഐഷാ പോറ്റി മത്സരിക്കുമെന്നും സൂചനയുണ്ട്.



Post a Comment

Previous Post Next Post
Paris
Paris