ക്ലിനിക്കുകളിലും ലബോറട്ടറികളിലും പരിശോധന, ഒരു സ്ഥാപനം അടപ്പിച്ചു




കട്ടാങ്ങൽ : മുക്കം, ആലിൻതറ, മണാശ്ശേരി, നീലേശ്വരം, അഗസ്ത്യ മൂഴി എന്നിവിടങ്ങളിലെ ലബോറട്ടറികളും ക്ലിനിക്കുകളും മുക്കം സി എച്ച് സി പൊതുജനാരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധിച്ചു. 



മതിയായ സൗകര്യങ്ങളില്ലാത്തതിനാലും കാലാവധി കഴിഞ്ഞ റീഏജന്റുകൾ സൂക്ഷിച്ചതിനാലും ഒരു സ്ഥാപനം അടച്ചിടാൻ നിർദ്ദേശിച്ചു.
മുക്കം സി എച്ച് സി ഹെൽത്ത് സൂപ്പർവൈസർ സിജു കെ നായർ , ഹെൽത്ത് ഇൻസ്പെക്ടർ എം ഹരീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡി.എസ് ഓസ്റ്റിൻ ദേവ് , ലാബ് ടെക്നീഷ്യൻമാരായ സി സുഹറാബീവി, വി. നീതു
എ.എൽ എസ് പി. നഴ്സ് ജാസ്മിന എന്നിവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post
Paris
Paris