മാവൂർ : താത്തൂരിൽ വെച്ച് നടന്ന എസ് എസ് എഫ് മാവൂർ ഡിവിഷൻ കൗൺസിൽ ഡിവിഷൻ പ്രസിഡന്റ് സയ്യിദ് നസീബ് സഖാഫി കൂളിമാട് അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് സൗത്ത് ജില്ല ഉപാധ്യക്ഷൻ ഇബ്രാഹിം സഖാഫി താത്തൂർ ഉദ്ഘാടനം ചെയ്തു. അഞ്ചു സെക്ടറുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഡിവിഷൻ എക്സിക്യൂട്ടീവ് ഉൾകൊള്ളുന്ന കൗൺസിൽ അംഗങ്ങൾ പങ്കെടുത്തു.കൗൺസിൽ നടപടികൾക്ക് സൗത്ത് ജില്ല നേതാക്കളായ ഇർഷാദ് സഖാഫി എരമംഗലം, മുനീർ സഖാഫി അമ്പലപ്പാട്, ആദിൽ മാങ്കാവ്, റഖീബ് അഹ്സനി നരിക്കുനി നേതൃത്വം നൽകി.
കൗൺസിലിൽ ഷുഹൈബ് കാമിൽ സഖാഫി പെരുവയൽ, അജ്മൽ താത്തൂർ പോയിൽ, ബിഷാർ സഖാഫി കൂളിമാട്, ഫാസിൽ വെള്ളലശ്ശേരി, റാഷിദ് അഹ്ദൽ നഗർ, ഫയാസ് സഅദി മാവൂർ, ജഅ്ഫർ നുസ്‌രി നാരകശ്ശേരി, റാഫി ചെറൂപ്പ, റാഷിദ് സഖാഫി പെരുവയൽ, റിയാസ് താത്തൂർ സംസാരിച്ചു.
Post a Comment