മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ ചക്രം ഊരിത്തെറിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്


തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ വാഹനം കൃത്യമായി ഒതുക്കിനിര്‍ത്താന്‍ സാധിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.


രാവിലെ ചെങ്ങന്നൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. കാറിന്റെ പിന്നിലെ ഇടതുവശത്തുള്ള ചക്രമാണ് ഊരിത്തെറിച്ചത്. ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടം നടക്കുമ്പോൾ മന്ത്രിയും വാഹനത്തിലുണ്ടായിരുന്നു

Post a Comment

Previous Post Next Post
Paris
Paris