തദ്ദേശ തിരഞ്ഞെടുപ്പ് : മാവൂർ പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ "നാട്ട് വോട്ട്" പരസ്പര സംവാദം സംഘടിപ്പിച്ചു



മാവൂർ : തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽമാവൂരിലെ പ്രമുഖരാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളെയും
മറ്റ്പൊതു സംഘടനകളുടെയും പ്രതിനിധികളെ ചേർത്ത്പരസ്പര സംവാദം സംഘടിപ്പിച്ചു.നാട്ടു വോട്ട് എന്ന പേരിൽ മാവൂർ പ്രസ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.


ഓരോ തിരഞ്ഞെടുപ്പ് കാലത്തുംകോഴിക്കോട് മലപ്പുറം ജില്ലകളിൽഇത്തരം സംവാദങ്ങൾക്ക് നേതൃത്വം നൽകുന്ന മീഡിയ പ്ലസിന്റെ സഹകരണത്തോടെയാണ് മാവൂർ പ്രസ് ക്ലബ്
വേറിട്ട പരിപാടിയുമായി രംഗത്തെത്തിയത്.
മാവൂർഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെന്ററിന് സമീപം നടന്ന
നാട്ടുവോട്ടിൽ
പങ്കെടുത്ത
പ്രതിനിധികൾ ഓരോരുത്തരും
മാവൂരിന്റെ വികസനവും പോരായ്മകളും
ഭാവി കാഴ്ചപ്പാടുകളും
ചൂണ്ടിക്കാണിച്ചു.


മാവൂരിന്റെ തിരഞ്ഞെടുപ്പ്കാലയളവിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പരസ്പര സൗഹൃദ സംവാദം മാവൂർ പ്രസ് ക്ലബ്ബ്
സംഘടിപ്പിക്കുന്നത്.
വിവിധ സംഘടനകൾക്ക് വേണ്ടി ഇ. കെ നിധീഷ്,
സുരേഷ് പുതുക്കുടി,
സുനോജ് കുമാർ, 
ഒ എം നൗഷാദ്, സത്യൻ കളരിക്കൽ,
യു.കെ ഷെരീഫ്,
ഷമീർ ചെറൂപ്പ,
ലത്തീഫ് പാലക്കോൾ,
മൻസൂർ മണ്ണിൽ, നാസർ മാവൂരാൻ, കെ.വി.ഷാഹിർ
എന്നിവർ പ്രതിനിധീകരിച്ചു.
ഷിഹാബ് അരൂർ
നാട്ടുവോട്ടിന്റെ പ്രധാന മോഡറേറ്ററായി.
പ്രസ് ക്ലബ്ബ് സെക്രട്ടറി
എം ഉസ്മാൻ,
പ്രസ് ക്ലബ്ബ് അംഗങ്ങളായ
അൻവർ ഷെരീഫ്,
റമീൽ ചിറ്റാരിപ്പിലാക്കൽ,
ഡോ:സി കെ ഷമീം,
ബൈജു മാവൂർ,
രജിത്ത് മാവൂർ,
എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris