സമസ്ത ശതാബ്ദി സന്ദേശ യാത്ര : ബൈക്ക് റാലിയുമായി എസ്കെഎസ്എസ്എഫ് എൻ എ ടി മേഖല



 മാവൂർ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക സമ്മേളന പ്രചരണാർത്ഥം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശയാത്ര ഡിസംബർ 26ന് കോഴിക്കോട് ജില്ലയിലെ സ്വീകരണ കേന്ദ്രമായ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ വൈകുന്നേരം മൂന്നു മണിക്ക് എത്തിച്ചേരും.




 സന്ദേശജാതക്ക് പ്രൗഢമായ സ്വീകരണം നൽകാൻ കോഴിക്കോട് ജില്ലാ സമസ്തയും പോഷക ഘടകങ്ങളും വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി എൻഐടി മേഖല എസ്കെഎസ്എസ്എഫും കുന്നമംഗലം മേഖല എസ് കെ എസ് എസ് എഫും സംയുക്തമായി ഒരുക്കുന്ന ബൈക്ക് റാലിയിൽ 200ലധികം ബൈക്കുകൾ പങ്കെടുക്കുമെന്ന് മേഖല നേതാക്കൾ അറിയിച്ചു. ഡിസംബർ 26 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് എൻഐടി മേഖല ബൈക്ക് റാലി ആരംഭ കേന്ദ്രമായ എളമരം കടവ് പാലത്തിനടുത്ത് നിന്നും ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് എൻഐടി മേഖല എസ് കെ എസ് എസ് എഫ് നേതാക്കൾ അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris