ചാലുമ്പാട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു


കൊടുവള്ളി : ചാലുമ്പാട്ടിൽ ഫാമിലി ഡേ 3rd എഡിഷൻ കൊടുവള്ളി ഹിൽ പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ഉത്ഘാടന സെഷനിൽ കുടുംബത്തിലെ മുതിർന്ന അംഗം സി പി അബൂബക്കർ അധ്യക്ഷനായി ഉമ്മർ വെള്ളലശ്ശേരി ഉദ്ഘാടനം ചെയ്തു. കുടുംബത്തിലെ പൂർവികരെ ഹസൻ സഖാഫി മുഴാപ്പാലം അനുസ്മരിച്ചു പ്രഭാഷണം നടത്തി. ഹുസൈൻ മുസ്‌ലിയാർ മലയമ്മ പ്രാർത്ഥനക്കു നേതൃത്വം നൽകി.
ചടങ്ങിൽ അഷ്‌റഫ്‌ അരയൻകോട് സ്വാഗതവും നവാസ് കുതിരാടം നന്ദിയും പറഞ്ഞു.






കുടുംബത്തിൻ്റെ ഭാഗമായ രണ്ട് മുൻനിര കമ്പനികളായ Remex international, FoamExo എന്നിവയുടെ മാനേജിംഗ് ഡയറക്ടർമാരായ മുഹമ്മദ് ചിറ്റടി, സുബൈർ CP എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

കരിയർ പാരൻ്റിങ് എന്ന വിഷയത്തിൽ പ്രശസ്ത ട്രെയിനർ അബ്ദുസമദ് യൂണിവേഴ്സിറ്റി സംസാരിച്ചു. 
ഫാമിലി ഡേ അനുബന്ധിച്ച് കുടുംബങ്ങൾക്ക് ജീവിത ശൈലീ രോഗ നിർണയ ക്യാമ്പും ബോധവത്കരണവും നടത്തി. ഡോ ആദിൽ, ഹംന ഷെറിൻ, അമീന പി, ജാഫ്ന, സുഹനാസ്, മുഹ്സിന കെ എൻ, ഫർഹാൻ AT എന്നിവർ ക്യാമ്പിന് നേതൃത്വത്തം നൽകി.

പ്രോഗ്രാമുകൾ ചിട്ടയായി നടത്തിയതിൽ കോർഡിനേറ്റർ ജമാൽ അക്കരത്തൊടിയെ ചടങ്ങിൽ കുടുംബത്തിന്റെ ആദരവ് നൽകി.
കുട്ടികളുടെ കലാപരിപാടികളോടെ സംഗമം അവസാനിച്ചു.

Post a Comment

Previous Post Next Post
Paris
Paris