ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് : നൃത്ത സംഗീത വിരുന്നായി സമാപന ദിനം



ബേപ്പൂരിന്റെ മണ്ണില്‍ നൃത്ത സംഗീത വിരുന്നൊരുക്കി അഞ്ചാമത് ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവല്‍ സമാപന ദിവസം. ഞായറാഴ്ച വൈകീട്ടോടെ പ്രാദേശിക കലാകാരര്‍, കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍, മത്സ്യ തൊഴിലാളികള്‍, അങ്കണവാടി ജീവനക്കാര്‍, ഭിന്നശേഷി വിദ്യാര്‍ഥികള്‍ തുടങ്ങി വ്യത്യസ്ത മേഖലയില്‍ നിന്നുള്ള കലാസംഘങ്ങള്‍ ഒരുക്കിയ കലാവിരുന്നാണ് വിവിധ വേദികളില്‍ അരങ്ങേറിയത്.


പ്രധാന വേദിയായ ബേപ്പൂര്‍ മറീനയില്‍ റെസിഡന്‍ഷ്യല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ വിവിധ റെസിഡന്‍സ് അസോസിയേഷനുകളില്‍ നിന്നായി നൂറുകണക്കിന് കലാകാരര്‍ പങ്കെടുത്തു. നാടന്‍പ്പാട്ട്, കോല്‍ക്കളി, തിരുവാതിരക്കളി, നൊസ്റ്റാള്‍ജിക്ക് ഡാന്‍സ്, സിനിമാറ്റിക്ക് ഡാന്‍സ്, കോമഡി സ്‌കിറ്റ് തുടങ്ങി പരിപാടികളാണ് ഇവര്‍ അവതരിപ്പിച്ചത്. ഒഷ്യാനസ് ചാലിയം വേദിയില്‍ മത്സ്യതൊഴിലാളികളുടെ കലാപ്രകടനങ്ങളും ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നിറഞ്ഞ സദസ്സില്‍ അരങ്ങേറി. നല്ലൂര്‍ ഇ കെ നായനാര്‍ സ്റ്റേഡിയത്തില്‍ ആശ പ്രവര്‍ത്തകരുടെ കലാസന്ധ്യയും മുല്ലവീട്ടില്‍ അബ്ദു റഹ്മാന്‍ പാര്‍ക്കില്‍ അങ്കണവാടി കുട്ടികളും ജീവനക്കാരും ചേര്‍ന്ന് നടത്തിയ കലാപരിപാടികളും അരങ്ങേറി. രാമനാട്ടുകര ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ എക്കോസ് ഓഫ് നൈറ്റ്, നല്ലളം വി പാര്‍ക്കില്‍ നൈറ്റ് ഓഫ് ഹാര്‍മണീസ് എന്നീ പരിപാടികളും ചെറുവണ്ണൂര്‍ വീ പാര്‍ക്കില്‍ മാജിക്ക് ഷോയും അരങ്ങേറി.

Post a Comment

Previous Post Next Post
Paris
Paris