അണികളിൽ ആവേശം നിറച്ച് കട്ടാങ്ങലിലെ കൊട്ടിക്കലാശം


കട്ടാങ്ങൽ : തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ വിധി എഴുതുന്ന ജില്ലകളിൽ പരസ്യ പ്രചാരണം സമാപിച്ചു. കട്ടാങ്ങലിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾ കൊട്ടികലാശത്തിൽ ആവേശത്തോടെ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന കൊട്ടിക്കലാശം സമാധാനപരമായിരുന്നു.
ഒരുമാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് സമാപനം കുറിച്ചു. നാളെ നിശബ്ദ പ്രചരണം. കഴിഞ്ഞ 2തവണ എൽഡിഎഫ് മുന്നണിയുടെ കൂടെ നിന്ന ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അടുത്ത 5 വർഷം ആര് ഭരിക്കും എന്ന് ഡിസംബർ പതിമൂന്നിനകം അറിയാം. 


470 ഗ്രാമപഞ്ചായത്തുകളും, 47 നഗരസഭകളും, 77 ബ്ലോക്ക് പഞ്ചായത്തുകളും. മൂന്ന് കോർപ്പറേഷനുകളും ഉൾപ്പെടെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. 39,014 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത് .ഒന്നരകോടിയിലേറെ വോട്ടർമാർ  രണ്ടാംഘട്ടത്തിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തും.

Post a Comment

Previous Post Next Post
Paris
Paris