കൂളിമാട് : ഇന്ന് പുലർച്ചെ കൂളിമാട് അങ്ങാടിയിൽ
കെഎസ്ആർടിസി ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
അരീക്കോട് ഭാഗത്തുനിന്നും വന്ന ബസ്സും എടവണ്ണപ്പാറ ഭാഗത്തുനിന്ന് വന്ന കാറും ആണ് അപകടത്തിൽ പ്പെട്ടത്.
കൂളിമാട് മപ്രം പാലത്തിന്റെ വരവോടുകൂടി ഏറെ തിരക്കേറിയ ജംഗ്ഷനിൽ അപകടങ്ങൾ പതിവാണെങ്കിലും അധികൃതർ ട്രാഫിക് നിയന്ത്രണങ്ങളോ മറ്റോ സ്ഥാപിക്കാതെ നിസ്സംഗത പാലിക്കുന്നതിൽ ജനങ്ങൾ രോഷാകുലരാണ്.
Post a Comment