ബ്രോഷർ പ്രകാശനം ചെയ്തു

        

കട്ടാങ്ങൽ : ശ്രീ. മലയമ്മ ശിവക്ഷേത്രം ശിവരാത്രി മഹോത്സവം 2026 ഫെബ്രുവരി 13, 14, 15 തീയതികളിൽ വിപുലമായി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി പുറത്തിറക്കിയ ബ്രോഷർ പ്രകാശനം ചെയ്തു.


 ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പരിപാടിയുടെ ബ്രോഷർ റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എൻ. സുകു പ്രകാശനം ചെയ്തു. ആഘോഷക്കമ്മിറ്റി കൺവീനർ സി. മുരളീധരൻ ഏറ്റുവാങ്ങി. സെക്രട്ടറി കെ.പി. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആഘോഷ കമ്മിറ്റി കൺവീനർ മുരളീധരൻ സി. അധ്യക്ഷത വഹിച്ചു. പ്രൊഫ. വർഗീസ് മാത്യു ആശംസ അർപ്പിച്ചു സംസാരിച്ചു. ചന്ദ്രികാ ദേവി ടീച്ചർ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris