ഇടതു സർക്കാറിനെതിരെ . വിചാരണ സദസ്സുമായി സെറ്റോ



കോഴിക്കോട് : സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സെറ്റോ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ഇടതു സർക്കാരിന്റെ ദുർഭരണത്തിനെതിരെ വിചാരണ സദസ്സ് നടത്താൻ  തീരുമാനിച്ചു. ജില്ലാ ചെയർമാൻ സിജു. കെ നായർ അധ്യക്ഷനായി.


ജില്ല കൺവീനർ പി കെ രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. *കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.* ജീവനക്കാർക്കും അധ്യാപകർക്കും ലഭിക്കേണ്ടിയിരുന്ന 65000കോടി രൂപ സർക്കാർ കവർന്നിരിക്കയാണ്. എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പ്രേംനാഥ്  മംഗലശ്ശേരി, സേറ്റോ മുൻ ജില്ല ചെയർമാൻ എം ഷിബു,സേറ്റോ സംഘടന നേതാക്കളായ കെ കെ ബിജു, അനിൽ കുമാർ കെ പി, ജിതേഷ് എൻ ടി, ടി അജിത് കുമാർ, എലിസബത്ത് ടി ജേക്കബ്, രാജേഷ് കെ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Paris
Paris