ന്യൂഡല്‍ഹി: ഒരു വർഷം കൂടി കടന്ന് പോകുമ്ബോള്‍ എല്ലാവരും ഗംഭീരമായ പുതുവത്സരാഘോഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.
പുതിയ തീരുമാനങ്ങളെടുത്തും ജീവിതത്തില്‍ പല മാറ്റങ്ങള്‍ വരുത്തിയും വരാനിരിക്കുന്ന വർഷത്തെ പോസിറ്റീവായി കാണുന്ന ആളുകളാണ് അധികവും. ഈ പുതുവർഷം ശമ്ബളം, ചെലവുകള്‍, സമ്ബാദ്യം എന്നിങ്ങനെ ജീവിതത്തിലെ പല പ്രധാന വശങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പുതുവർഷത്തിന്റെ ആദ്യ ദിവസം മുതല്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന് പരിശോധിക്കാം.
*എട്ടാം ശമ്ബള കമ്മീഷൻ നടപ്പാക്കല്‍:*
ഏഴാം ശമ്ബള കമ്മീഷന്റെ കാലാവധി അവസാനിക്കുന്ന 2025 ഡിസംബർ 31 കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു പ്രധാന തീയതിയാണ്. എട്ടാം ശമ്ബള കമ്മീഷൻ 2026 ജനുവരി 1 മുതല്‍ നടപ്പിലാക്കും. ഇതനുസരിച്ചുള്ള ശമ്ബളവും പെൻഷനും പിന്നീട് വരുമെങ്കിലും ഗണ്യമായ വർധനവാണ് പ്രതീക്ഷിക്കുന്നത്.
*ക്രെഡിറ്റ് സ്കോർ അപ്ഡേറ്റുകള്‍:*
2025 ജനുവരി 1 മുതല്‍ ബാങ്കുകളും എൻബിഎഫ്‌സികളും ഓരോ 14 ദിവസത്തിലും ഒരിക്കല്‍ ക്രെഡിറ്റ് ബ്യൂറോകള്‍ക്ക് വിവരങ്ങള്‍ അയയ്ക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉത്തരവിട്ടിട്ടുണ്ട്. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും പുതിയ വായ്പ ലഭിക്കുന്നത് എളുപ്പമാക്കുകയും ചെയ്യും.
*ഗ്യാസ് സിലിണ്ടർ വിലകളിലെ മാറ്റങ്ങള്‍:*
ജനുവരി 1 മുതല്‍ പാചക വാതക (എല്‍പിജി), വാണിജ്യ ഗ്യാസ് സിലിണ്ടറുകള്‍ എന്നിവയുടെ വിലയില്‍ മാറ്റം വരും. ഇതോടൊപ്പം വ്യോമയാന ഇന്ധന വിലയിലും മാറ്റം വരും. ഇത് വിമാന ടിക്കറ്റ് നിരക്കുകളെ ബാധിച്ചേക്കും.
*പാൻ-ആധാർ ലിങ്കിംഗ്:*
നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ ജനുവരി 1 മുതല്‍ ബാങ്കിംഗ്, സർക്കാർ സേവനങ്ങള്‍, മറ്റ് ഇടപാടുകള്‍ എന്നിവ നടത്തുന്നതിന് ബുദ്ധിമുട്ടാകും. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും.
*റേഷൻ കാർഡ് ഇ-കെവൈസി:*
ഡിസംബർ 31നകം നിങ്ങളുടെ റേഷൻ കാർഡിനുള്ള ഇ-കെവൈസി പൂർത്തിയാക്കിയില്ലെങ്കില്‍ 2026 ജനുവരി 1 മുതല്‍ നിങ്ങള്‍ക്ക് റേഷൻ ലഭിക്കുന്നത് നിർത്തിയേക്കും. സമയബന്ധിതമായി നടപ്പിലാക്കേണ്ട ഒരു പ്രധാന മാറ്റമാണിത്.
കർഷക ഐഡി:
ഉത്തർപ്രദേശിലും മറ്റ് നിരവധി പ്രദേശങ്ങളിലും കർഷക ഐഡികള്‍ നിർമിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. സർക്കാർ പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതിന് കർഷകർക്ക് ഈ ഐഡി അത്യാവശ്യമാണ്. കർഷകർ ഈ ഐഡി എടുത്തില്ലെങ്കില്‍ അവരുടെ അക്കൗണ്ടുകളില്‍ ഫണ്ട് ലഭിക്കില്ല. കൂടാതെ ഈ പദ്ധതികളില്‍ നിന്ന് പ്രയോജനം നേടാനും കഴിയില്ല.
Post a Comment