കൊടിയത്തൂർ പഞ്ചായത്ത്: വാർഡ് 2 അറിയിപ്പ് : സ്ത്രീ സുരക്ഷാ പദ്ധതി


 
  കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ( കാരക്കുറ്റി) 35 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള BPL, AAY ( മഞ്ഞ ,പിങ്ക്) റേഷൻ കാർഡുള്ള സ്ത്രീകൾക്കായി , സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി  ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ  വാർഡ് മെമ്പറുടെ നേതൃത്വത്തിൽ  നമ്മുടെ കാരക്കുറ്റി മദ്രസയിൽ വച്ച്   28-12-2025 (ഞായറാഴ്ച)  രാവിലെ 10 മണി  മുതൽ   തികച്ചും സൗജന്യമായി ചെയ്തുകൊടുക്കുന്നു


അർഹതപ്പെട്ട ഗുണഭോക്താക്കൾ താഴെപ്പറയുന്ന രേഖകളുമായി എത്തിച്ചേരണമെന്ന് അറിയിക്കുന്നു.

*1- ജനന തിയ്യതി തെളിയിക്കുന്ന രേഖ*   
(ജനന സർട്ടിഫിക്കറ്റ് ,സ്കൂൾ സർട്ടിഫിക്കറ്റ്/ പാസ്പോർട്ട്/ ഡ്രൈവിംഗ് ലൈസൻസ്/ ഇതൊന്നുമില്ലാത്തവർ മെഡിക്കൽ ഓഫീസർ നൽകുന്ന വയസ്സ് തെളിയിക്കുന്ന രേഖ)*
*2- ആധാർ കാർഡ്, ആധാർ കാർഡുമായി ലിങ്ക് ചെയ്ത ഫോൺ*
*3- റേഷൻ കാർഡ്*
*4- ബാങ്ക് പാസ് ബുക്ക്*   


Nb: നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

വാർഡ് മെമ്പർ
അഹമ്മദ് കുട്ടി പി
7034110647

കോർഡിനേറ്റർ
ഷംലൂല
8129918027

Post a Comment

Previous Post Next Post
Paris
Paris