തദ്ദേശ തെരഞ്ഞെടുപ്പ്: എസ്. ഡി. പി. ഐ (SDPI) ഒന്നാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി

 

കുന്നമംഗലം :എസ്. ഡി. പി. ഐ കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റി വിവിധ ഗ്രാമ പഞ്ചായത്ത് വാർഡുകളിലേക്കുള്ള ഒന്നാം ഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിപ്പട്ടിക നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. മാവൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.




"അവകാശങ്ങൾ അർഹരിലേക്ക്, അഴിമതിയില്ലാത്ത വികസനത്തിന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥികളെ വിജയിപ്പിക്കുക" എന്ന സന്ദേശമാണ് എസ്. ഡി. പി. ഐ മുന്നോട്ടു വെക്കുന്നത്. ജനപക്ഷ രാഷ്ട്രീയ ബദൽ എന്ന ലക്ഷ്യത്തിൽ നിന്നുകൊണ്ട് വളരെ പ്രാധാന്യത്തോടെയാണ് പാർട്ടി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

വ്യത്യസ്ത തലങ്ങളിൽ സാമൂഹ്യ ഇടപെടൽ നടത്തിക്കൊണ്ട് അനുയോജ്യമായ അടിസ്ഥാന വികസനത്തിന് മുൻഗണന നൽകുക, സാമൂഹ്യ ക്ഷേമ പദ്ധതികളും മറ്റു അവകാശങ്ങളും യഥാർത്ഥ 
 അർഹരിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ എസ്. ഡി. പി. ഐ മുന്നോട്ട് വെക്കുന്നത്.

മാനവികതയിൽ അധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട് രാജ്യം നേരിടുന്ന ഫാസിസ്റ്റ് രൗദ്രഭാവത്തെ തുറന്നു കാണിക്കുക വഴി ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്ന സന്ദേശം ഈ തെരഞ്ഞെടുപ്പിലൂടെ പാർട്ടി മുന്നോട്ടു വെക്കുന്നു. ഈ നിലപാടിനെ അംഗീകരിക്കുന്ന മുഴുവൻ ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പാർട്ടിയുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പാർട്ടിക്ക് അനുവദിക്കപ്പെട്ട തെരഞ്ഞെടുപ്പ് ചിഹ്നമായ "കണ്ണട" അടയാളത്തിലായിരിക്കും സ്ഥാനാർത്ഥികൾ മത്സരിക്കുക. പാർട്ടി മുന്നോട്ടു വെക്കുന്ന ലക്ഷ്യങ്ങളുമായി സഹകരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളെ പിന്തുണക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

കുന്നമംഗലം നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള ഒന്നാം ഘട്ട സ്ഥാനാർത്ഥിപട്ടിക താഴെ കൊടുക്കുന്നു:

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്: പാഴൂർ (10): മുഹിയുദ്ദിൻ സി കെ.

പെരുവയൽ ഗ്രാമ പഞ്ചായത്ത്: കല്ലേരി (11): സൈതലവി എ. എം. ; പെരിയ (17): മുസമ്മിൽ എൻ. കെ.

പെരുമണ്ണ ഗ്രാമ പഞ്ചായത്ത്: പാറക്കണ്ടം (14): അഷ്‌റഫ് പെരുമണ്ണ.

മാവൂർ ഗ്രാമ പഞ്ചായത്ത്: പള്ളിയോൾ (8): അഷ്റഫ് പള്ളിയോൾ, 
മാവൂർ സൗത്ത് (12): സുഫീന മുനീർ സി. 
പാറമ്മൽ ഈസ്റ്റ് (14): നുസൈബ പി. ടി. 
 പാറമ്മൽ വെസ്റ്റ് (15): സുലൈഖ സി. 
കൽപ്പള്ളി (16): ഗഫൂർ ഇ. 
 ആയംകുളം (17): ഷരീഫ് യു. കെ. 
ഊർക്കടവ് (18): അബ്ദുല്ല കായലം.

കുന്നമംഗലം ഗ്രാമ പഞ്ചായത്ത്: പൈങ്ങോട്ടുപുറം (17): ഫൈസൽ തടത്തിൽ മീത്തൽ; കാരന്തുർ ഈസ്റ്റ് (21): ഖദീജ മുഹമ്മദ് 
പൂവം പുറത്ത് 

വാർത്താ സമ്മേളനത്തിൽ എസ്. ഡി. പി. ഐ മണ്ഡലം പ്രസിഡണ്ട് ഹനീഫ പാലാഴി, മണ്ഡലം ഇലക്ഷൻ മോണിറ്ററിങ് സമിതി ചെയർമാൻ അബ്ദുറഹ്മാൻ കാരന്തുർ, മണ്ഡലം സെക്രട്ടറി അഷ്‌റഫ് കുട്ടിമോൻ, ട്രെഷറർ ഡോ. മുഹമ്മദ് നദ്‌വി എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris