കഴിഞ്ഞ ദിവസം അരയങ്കോട് അക്കരത്തോടി താഴത്തെ എൻ സി ഇസ്മായിലിന്റെയും എൻ സി മുഹമ്മദ് ന്റെയും കൃഷിയിടത്തിൽ കാട്ടു പന്നികൾ അഴിഞ്ഞാടി.
3മാസം പ്രായമായ 50ഓളം വാഴ തൈകൾ നിലം പരിഷാക്കി.പന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കർഷകർ ആകെ പ്രയാസത്തിലാണ്. കാട്ടു പന്നികളെ വെടിവെച്ചു കൊല്ലാൻ ഉത്തരവ് ഉണ്ട് എങ്കിലും ഇലക്ഷന് പ്രഖ്യാപിചതിനാൽ പെരുമാറ്റച്ചാട്ടം നിലവിൽ ഉള്ള സാഹചര്യത്തിൽ പന്നിവേട്ട നടക്കുന്നില്ല. ഇത് കർഷകർക്ക് ഏറെ ദുരിതം ഉണ്ടാക്കിയിരിക്കുകയാണ്. നാശ നഷ്ട്ടം സംഭവിച്ച അരയങ്കോടിൽ വന്യ മൃഗ പ്രതിരോധ സമിതി നേതാക്കളായ വി കെ കരീം മാസ്റ്റർ, സാദിഖ് കെസി, അലികുട്ടി സി കെ സൽമാൻ ചാലിൽ കർഷകനായ കളപ്പറ്റ് ഉണ്ണിമോയിൻ എന്നിവർ സന്ദർശനം നടത്തി. ഗവൺമൻ്റ് ഈ കാര്യത്തിൽ കണ്ണ് തുറക്കണമന്നും കർഷകർക്ക് വേണ്ട നഷ്ടപരിഹാരം നൽകണമന്നും കാട്ടു പന്നി വേട്ടക്ക് ഇലക്ഷന് സമയത്തും തോക്ക് ഉപയോഗിച്ച് വേട്ടനാടത്താൻ സർക്കാർ സൗകര്യം ചെയ്യണമെന്ന് Wapco കമ്മറ്റി ആവശ്യപ്പെട്ടു.
80% സബ്സിഡി നിരക്കിൽ സോളാർ വേലികൾ നൽകണമന്നാണ് കർഷകരുടെ ആവശ്യം.
Post a Comment