ചാത്തമംഗലം :- ചൂലൂർ കുടുംബാരോഗ്യ കേന്ദ്ര ത്തിൻ്റെ കീഴിൽ സ്വച്ച് ഭാരത് അഭിയാൻ (ദേശീയ ശുചിത്വ ദൗ ത്യം) പ്രോഗ്രാമിൻ്റെ ഭാഗമായി ജി വി എച്ച് എസ്.ആർ ഇ സി സ്കൂളിൽ വെച്ച് എൻ എസ് എസ് വിദ്യാർത്ഥികൾക്ക് ചിത്ര രചനയും ആരോഗ്യ ബോധവൽകരണവും നടത്തി.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഹർഷദ് സാറിൻ്റെ അധ്യച്ചതയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഹകീം കെ പി പദ്ധതി വിശദീകരിച്ചു.അമ്പതോളം വിദ്യാർത്ഥികൾ വ്യത്യസ്തമായ ശുചിത്വ വിദ്യാലയം, ശുചിത്വ വീട്, ശുചിത്വ ഗ്രാമം തുടങ്ങിയ അനേകം വർണ്ണ മനോഹരമായ ചിത്രങ്ങൾ രചിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് കെ എം നേതൃത്വം നൽകി.കൂടാതെ വിദ്യാർത്ഥികൾക്ക് ആൻ്റി മൈക്രോബി യൽ റെസിസ്റ്റൻസ്, പെയിൻ ആൻ്റ് പാലിയേറ്റീവ് പരിചരണം എന്നീ വിഷയങ്ങളെ സംബന്ധിച്ച് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ആശ പി, പാലിയേറ്റീവ് നഴ്സ് യമുന എം എന്നിവർ ക്ലാസെടുത്തു. മിനി എം ഷാജിത പി, കദീജ കെ പി. എന്നീ അശാ പ്രവർത്തകരും പങ്കെടുത്തു.
Post a Comment