കട്ടാങ്ങൽ : ദാഹിക്കുന്ന യാത്രക്കാർക്കും അങ്ങാടിയിൽ എത്തുന്ന വർക്കും സൗജന്യമായ ശുദ്ധിയുള്ള കുടിവെള്ളം ലഭിക്കാൻ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ സംവിധാനമാണ് വാട്ടർ എ ടി എം (കിയോസ്ക്) ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ടേക്ക് എ ബ്രേക്കി നടുത്ത് സ്ഥാപിച്ച എ ടി എം യന്ത്രത്തിൽ വിരൽ ഒന്ന് അമർത്തിയാൽ മതി കുടിവെള്ളം ലഭിക്കും,
ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ 5 ലക്ഷം രൂപ ചിലവഴിച്ചാണ് ഈ സംവിധാനം സ്ഥാപിച്ചത് ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് അതാത് ഗ്രാമപഞ്ചായത്തുകളാണ് ,കെട്ടാങ്ങലിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു ബ്ലോക്ക് മെമ്പർ മുംതാസ് ഹമീദ് അധ്യക്ഷത വഹിച്ചു, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
എം.കെ നദീറ ,വാർഡ് മെമ്പർ പി കെ ഹഖീം മാസ്റ്റർ കളൻതോട്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി ടി അബ്ദുറഹിമാൻ, മൊയ്തു പീടികകണ്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ നേതാക്കളായ മുനീർ മാക്കിൽ ,നൗഫൽ, ആബിദ്, എൻ പി ഹമീദ് മാസ്റ്റർ, പി.നുസ്രത്ത്, സി.ബി ശ്രീധരൻ ,റസാക്ക് പുള്ളന്നൂർ ,ഫാസിൽ കള്ളൻതോട്, ഹരിത കർമ്മ സേന ഭാരഹികൾ തുടങ്ങിയവർ സംബന്ധിച്ചു
Post a Comment