മുക്കം: ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ "ഓർമ്മയിൽ സുന്നിയ്യ" യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യു. കെ. ഉസ്താദ് അനുസ്മരണം ഗത കാല ഓർമ്മകൾ പെയ്തിറങ്ങിയ ഹൃദ്യമായ അനുഭവമായി.
സുന്നിയ്യയിലെ ആദ്യകാലം മുതൽക്കുള്ള അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും സുന്നിയ്യയും യു. കെ. ഉസ്താദുമായുള്ള ഓർമ്മകൾ
പങ്കു വെച്ചു സുന്നിയ്യ ക്യാമ്പസ്സിൽ ഒത്തു ചേർന്നപ്പോൾ അത് ആദരണീയരായ ഗുരുവര്യരോടുള്ള
കടമ നിറവേറ്റലിന്റെ ഉദാത്തമായ നിമിഷങ്ങൾ സമ്മാനിക്കുന്നതായി.
*മത പ്രബോധന രംഗത്ത് വീശിഷ്യ അഹ്‌ലുസ്സുന്നതു വൽ ജമാഅത്തിന്റെ മുന്നണിപ്പോരാളി ആയിരുന്നതോടപ്പം സമസ്തയുടെയും മുസ്ലിം ലീഗിന്റെയും, ഇതര സുന്നി സംഘടനകളുടെയും ഇടയിൽ ഐക്യപ്പെടാൻ വേണ്ടി ജീവിതാന്ത്യം വരെ അഹോരാത്രം പരിശ്രമിക്കുകയും ഒരു പുരുഷയുസ്സ് മുഴുവൻ സമുദായത്തിന്റെ മത, ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി യത്നിക്കുകയും സുന്നിയ്യ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്ത മഹാ പണ്ഡിതനും ഉജ്വല വാഗ്മിയും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്ന യു. കെ.ഉസ്താദിന്റെ മഹത്തായ സേവനങ്ങളെ യോഗം അനുസ്മരിച്ചു.*
ദീർഘ കാലം സുന്നിയ്യയുടെ മാർഗ ദർശിയും മുൻ പ്രിൻസിപ്പലുമായിരുന്ന ഉസ്താദ് കെ.മുഹമ്മദ് ബാഖവി ചടങ്ങ് ഉൽഘാടനം ചെയ്തു. വിദ്യാർത്ഥിയായും പിന്നീട് അധ്യാപകനായും സേവനം ചെയ്ത NC ഇബ്രാഹിം കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. ഉസ്താദ് യു. പി. സി. അബൂബക്കർ ഫൈസി ശൈഖുനാ യു. കെ. ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി മുൻ ഗുരുനാഥൻമാരായ ഖലീൽ ഉസ്താദ്, സി. പി. ഇബ്രാഹിം, റഹീം ഗുരുവായൂർ, പൂർവ്വ വിദ്യാർത്ഥികളായ സുന്നിയ്യ പ്രിൻസിപ്പൽ ഡോ. അഷ്‌റഫ് നിട്ടൂർ, അബ്ദുൽ ഹഖ്. ടി. പി, പി. സി. മുഹമ്മദ് ഇബ്രാഹിം,ഇ. സി. ബഷീർ മാസ്റ്റർ, ബഷീർ പട്ടാമ്പി, ഹംസ മയ്യിൽ, അലി അലനല്ലൂർ, പി. പി. അലി ബാപ്പു, മുഹമ്മദ് ബാഖൂത്ത്, എം. കെ. മുസ്തഫ, സലാം കൽപള്ളി, സിദ്ധീഖ് ആലുവ, ശരീഫ് ഓതായി, ഇബ്രാഹിം തുവ്വൂർ, അസീസ് അണ്ടോണ, ആർ. കെ. അബൂബക്കർ, യാസിർ ചെറൂപ്പ,നൂറുദ്ധീൻ കൊടുവള്ളി, സലീം വാളന്നൂർ, അബ്ദുറഹ്മാൻ വട്ടോളി, റസാഖ് പേരാമ്പ്ര, റഉഫ് കൊടുവള്ളി, ഡോ. കെ. കെ. അബൂബക്കർ, നാസർ ചാത്ത മംഗലം, ഗഫൂർകരുവാരകുണ്ട്, ഹംസ മയ്യിൽ, ലുക്മാൻ പുല്ലാര, അബ്ദുസ്സലാം മാവൂർ, ബഷീർ ഇരിക്കൂർ, സലാഹുദ്ധീൻ കോട്ടോപ്പാടം, മജീദ് എടക്കര, നാസർ അമ്മിനിക്കാട്, ജമാൽ പട്ടാമ്പി, അഷ്‌റഫ് പൂളപ്പൊയിൽ തുടങ്ങിയവർ സംസാരിച്ചു.
പ്രാർത്ഥന മജ്ലിസിന് ഉസ്താദ് ഇ. ടി.മുഹമ്മദ് ബാ ഖവി നേതൃത്വം നൽകി. സുന്നിയ്യ പൂർവ്വ വിദ്യാർത്ഥി ഹുസൈൻ കുട്ടി അമ്പലക്കണ്ടി രചിച്ചു ഇബ്രാഹിം തുവ്വൂരിന്റെ മകൻ മുഹമ്മദ് മിദ്‌ലാജ് ആലപിക്കുകയും ചെയ്ത അനുസ്മരണ ഗാനവും വേദി യിൽ അവതരിപ്പിച്ചു.
ഡോ. പി. മുജീബ് നെല്ലിക്കുത്ത് സ്വാഗതവും പി. കെ. അബ്ദുല്ല അമ്പലക്കണ്ടി നന്ദിയും പറഞ്ഞു.

Post a Comment