ബി.എൽ.ഒമാർ രാത്രിയിലും വീടുകളിലെത്തും



തിരുവനന്തപുരം: എസ്.ഐ.ആർ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) രാത്രിയിലും ഗൃഹസന്ദർശനം നടത്തും. പകൽ ജോലി സ്ഥലങ്ങളിലുള്ളവർക്ക് എന്യൂമറേഷൻ ഫോം നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ വൈകീട്ടോ രാത്രിയിലോ വീടുകളിലെത്തി അവരെ കാണാനാണ് നിർദേശം.നഗരങ്ങളിലടക്കം വലിയൊരു ശതമാനം വീടുകളിലും പകൽ ആളില്ലാത്ത സ്ഥിതിയുണ്ട്. ഇതൊഴിവാക്കാൻ രാത്രി സന്ദർശനം ഗുണകരമാവുമെന്നാണ് കമീഷൻ വിലയിരുത്തൽ.ബി.എൽ.ഒമാർ വീട്ടിലെത്തുമ്പോൾ 2002ലെയും 2025ലെയും പട്ടികയിൽ ഉൾപ്പെട്ടവർ എന്യൂമറേഷൻ ഫോമിൽ ഒപ്പിട്ട് നൽകിയാൽ മാത്രം മതി. മറ്റ് രേഖകൾ സമർപ്പിക്കേണ്ടതില്ല. 2025ലെ പട്ടികയിൽ ഉൾപ്പെട്ടവരും 2002ലെ പട്ടികയിൽ ഉൾപ്പെടാത്തവരുമായവർ മാതാപിതാക്കൾ 2002ലെ പട്ടികയിലുണ്ടെങ്കിൽ മറ്റ് രേഖകൾ സമർപ്പിക്കേണ്ട. 



ഫോമിൽ ഇക്കാര്യം സൂചിപ്പിക്കണം. മാതാപിതാക്കളുടെ വോട്ടർ വിശദാംശങ്ങൾ ഫോമിൽ ചേർക്കുകയും വേണം.നവംബർ നാലുമുതൽ ഡിസംബർ നാലുവരെയാണ് ഫോം വിതരണവും തിരികെ വാങ്ങലും നടക്കുക. ഫോമുകൾ പൂരിപ്പിച്ച് നൽകുന്നതിനൊപ്പം രസീതും കൈമാറും. ക്യൂ.ആർ കോഡും ഫോട്ടോ ഒട്ടിക്കാനുള്ള സൗകര്യവുമുള്ള ഫോമുകളാണ് നൽകുക. അതേസമയം, ഫോട്ടോ ഒട്ടിക്കൽ നിർബന്ധമല്ല. ഡിസംബർ നാലുവരെ വിവരശേഖരണം മാത്രമാണ് നടക്കുക. ഈ സമയത്ത് മറ്റ് സൂക്ഷ്മ പരിശോധനകളൊന്നും ഉണ്ടാകില്ല. എന്യൂമറേഷൻ ഫോം തിരികെ നൽകിയ എല്ലാവരെയും കരട് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തും. പിന്നീടാണ് ആക്ഷേപങ്ങൾ സ്വീകരിക്കലും തുടർപരിശോധനയും. വിദേശത്തുള്ളവർക്കായി അവരുടെ ഫോമിൽ അടുത്ത ബന്ധുക്കൾക്ക് ഒപ്പിട്ടു നൽകാം.ബി.എൽ.ഒക്ക് നേരെ നായയെ അഴിച്ചുവിട്ട് വീട്ടുടമ; ആക്രമണത്തിൽ കഴുത്തിലും മുഖത്തും പരിക്ക്കോട്ടയം: എസ്.ഐ.ആർ വിവരശേഖരണത്തിനെത്തിയ ബി.എൽ.ഒക്ക് നേരെ നായയെ അഴിച്ചുവിട്ട് വീട്ടുടമ. നായയുടെ ആക്രമണത്തിൽ ബി.എൽ.ഒയുടെ കഴുത്തിനും മുഖത്തിനും പരിക്കേറ്റു. കോട്ടയം പാക്കിലിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. കോട്ടയം നിയമസഭ മണ്ഡലത്തിലെ 171 ബി.എൽ.ഒമാരിൽ ഒരാളാണ് പരിക്കേറ്റ ഉദ്യോഗസ്ഥ. പാക്കിലെ സി.എം.എസ് എൽ.പി സ്കൂളിലെ 123-ാം നമ്പർ ബൂത്തിലാണ് അവർ ജോലി ചെയ്തിരുന്നത്. വോട്ടർമാർക്ക് ഫോമുകൾ വിതരണം ചെയ്യുന്നതിനിടെയാണ് നായയുടെ കടിയേറ്റത്. ഡ്യൂട്ടിയിലുള്ളപ്പോൾ പല തവണ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും സർവേ നടത്താൻ ബുദ്ധിമുട്ടുണ്ടെന്നും ബി.എൽ.ഒ വാർത്താ ഏജൻസി എ.എൻ.ഐയോട് പറഞ്ഞു. കോട്ടയം ജില്ലക്ക് മൊത്തമായി 1500ലധികം ബി.എൽ.ഒമാരെ നിയമിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Paris
Paris