കോഴിക്കോട് :
എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് കമ്മിറ്റി കോഴിക്കോട് ട്രെയിഡ് സെന്ററിൽ വെച്ച് നടത്തിയ വിദ്യാർത്ഥിത്വം ചുമതലയാണ് എന്ന ശീർഷകത്തിൽ നടത്തിയ വിദ്യാർത്ഥി മഹാസമ്മേളനത്തിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ.
പുണ്യ സമസ്ത നൂറാം വാർഷികം ആഘോഷിക്കുമ്പോൾ കഴിഞ്ഞ കാലഘട്ടങ്ങളിൽ സമസ്തയെ നയിച്ച മഹാരഥന്മാരായ പതിനായരക്കണക്കിന് ആലിമീങ്ങൾ സഹിച്ച ത്യാഗം തങ്ങൾ സ്മരിച്ചു. അതിനാൽ പ്രതിസന്ധികളിൽ നിഷ്ക്രിയരാകാതെ അല്ലാഹുവിൽ തവക്കൽ ചെയ്തു മുന്നോട്ടു ഗമിക്കാൻ തങ്ങൾ ആഹ്വാനം ചെയ്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത പതിനാറായിരത്തിൽ അധികം വരുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് മൂന്നുവർഷം നീണ്ടുനിൽക്കുന്ന പ്രത്യേക ദീനീ ദഅവ പരിശീലനം നൽകി സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിന്റെ ഉപഹാരമായി സമൂഹത്തിന്റെ അധാർമിക മികക്കെതിരെ പോരാടുന്ന ഒരു പുതിയ വിദ്യാർത്ഥി സമൂഹത്തെ പടുത്തുയർത്തുക എന്നതാണ് എസ്കെഎസ്എസ്എഫ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത് എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
Post a Comment