വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാവണം : നൗഷാദ് ചെമ്പ്ര


മുക്കം: ജീവിതശൈലി രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്കുള്ള യഥാർത്ഥ പ്രതിവിധി വ്യായാമമാണെന്ന് ജനങ്ങൾ ബോധവാന്മാരാവണമെന്ന് മെക്സെവൻ കോഴിക്കോട് ജില്ലാ ട്രൈനേഴ്സ് ഓഫ് ട്രൈനിംഗ് കോഡിനേറ്റർ നൗഷാദ് ചെമ്പ്ര.
മുക്കം ലാംഡ സ്റ്റീൽസ് സംഘടിപ്പിച്ച മെഗാമെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


എം.വി.ആർ ഹോസ്പിറ്റൽ,ഇഖ്റ ഹോസ്പിറ്റൽ, വാസൻ ഐകെയര്‍ ഹോസ്പിറ്റൽ,ഡാഷ്‌വെൽ ഫിസിയോതെറാപ്പി ക്ലിനിക് തുടങ്ങിയവയുടെ മെഡിക്കൽ ടീമായി ഏകോപിച്ചായിരുന്നു മെഗാ മെഡിക്കൽ ക്യാമ്പ്.
  
350 പേർ പങ്കെടുത്ത പരിപാടിയിൽ ഡോക്ടർ ഹാമിൽ ഹാരിസ്,ഡോക്ടർ സാദത്ത് ലാംഡ,മെക്സവൻ പ്രാദേശിക പ്രതിനിധികളായ ബാജു കവചം,സിദ്ദീഖ് ഫർണിച്ചർ ലാൻഡ്, എ.എം സലാം ചാലണ്ടി തുടങ്ങിയവർ സംസാരിച്ചു.


പി.എം റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സുഹാസ് ലാംഡ സ്വാഗതവും സജ്നാ സലിം നന്ദിയും പറഞ്ഞു.

ലാംഡ രക്തദാന സേന അംഗങ്ങളായ ബാബുമോൻ തിരുവമ്പാടി ,ഷംസുദ്ദീൻ സമാന്തര,റിജോഷ് മങ്ങാട്,മിഥുൻ മാനിപുരം, ജലീൽ വെള്ളലശ്ശേരി,ഫൈസുദ്ദീൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris