എസ് എസ് എഫ് മാവൂർ ഡിവിഷൻ സ്മാർട്ട്‌ കോർ ഫ്യൂച്ചർ സമ്മിറ്റ് സമാപിച്ചു

മാവൂർ :  മാവൂർ മഹ്ളറ സ്കൂളിൽ നടന്ന സമ്മിറ്റിൽ അഞ്ചു സെക്ടറിൽ നിന്നായി 150
പ്രധിനിധികൾ പങ്കെടുത്തു.സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ പതാക ഉയർത്തി.




 ഡിവിഷൻ പ്രസിഡന്റ്‌ സയ്യിദ് നസീബ് സഖാഫിയുടെ അധ്യക്ഷതയിൽ എസ് എസ് എഫ് നാഷണൽ സെക്രട്ടറി നിയാസ് മാസ്റ്റർ വട്ടോളി ഉദ്ഘാടനം ചെയ്തു. , യാസീൻ ഫവാസ് പൂനൂർ, ശാഹുൽ ഹമീദ് ഐക്കരപ്പടി, റോഷൻ കരുമ്പാല, സഹൽ പുള്ളന്നൂർ, ജെസ്സിൻ സലീം വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.കേരള മുസ്‌ലിം ജമാഅത് ജില്ല സെക്രട്ടറി മുഹമ്മദലി മാസ്റ്റർ നെച്ചായിൽ,ഉസ്മാൻ സഖാഫി മാവൂർ,ബിഷാറത് റഹ്മാൻ സഖാഫി, സംസാരിച്ചു.സോൺ സെക്രട്ടറി അബ്ദുള്ള മാസ്റ്റർ,അജ്സൽ സഖാഫി ആയംകുളം, സയ്യിദ് ജാബിർ തങ്ങൾ, ശാദിൽ നൂറാനി,അജ്മൽ സഖാഫി മാവൂർ, റഹീം സഖാഫി കായലം, നിയാസ് തങ്ങൾ കൂളിമാട് തുടങ്ങിയവർ പങ്കെടുത്തു.

മാവൂർ പബ്ലിക് സ്കൂളിൽ നിന്ന് ആരംഭിച്ച സ്‌മൈൽ വിദ്യാർത്ഥികളുടെ റാലി സയ്യിദ് ഫളൽ ഹാഷിം സഖാഫി ഫ്ലാഗ് ഓഫ് ചെയ്തു. ദഫ്, സ്കൗട്ട്, സ് കേറ്റിങ് തുടങ്ങിയവയുടെ അകമ്പടിയോടെ മാവൂർ ടൗണിൽ സമാപിച്ചു.ഷുഹൈബ് കാമിൽ സഖാഫി, സ്‌മൈൽ വിദ്യാർത്ഥി റാസി താത്തൂർ സംസാരിച്ചു.റോഷൻ പെരുവയൽ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris