കോഴിക്കോട്: ബീച്ചിൽ വരുന്നവർ ഇപ്പോൾ അന്വേഷിക്കുന്നത് തിര എവിടെയെന്നാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ബീച്ചിൽ തിരയില്ല. ബീച്ച് കാണാൻ എത്തുന്നവർ നിരാശയിലാണ്.
ഒരു പുഴയുടെ സ്വഭാവമാണ് ബീച്ചിന് ഇപ്പോൾ. തിര കാണാൻ വേണ്ടിയാണ് ബീച്ചിലെത്തുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ചളി കെട്ടിക്കിടക്കുകയാണെന്നും ബീച്ചിലെത്തുന്നവർ നിരാശയോടെ പറയുന്നു. കടലിൻ്റെ ഭംഗി നഷ്‌ടമായെന്നും ചിലർ പറയുന്നു. തിരയില്ലാത്തത് കൊണ്ട് കാണാൻ ഒരു രസമില്ലെന്നും' ഇവിടെ എത്തുന്നവർ പറയുന്നു.
പക്ഷേ വിദേശികൾക്ക്, കടലിൽ തിരയില്ലാത്തത് നല്ലതാണെന്ന അഭിപ്രായമുണ്ട്. ആഴ്‌ചകൾക്ക് മുൻപ് കോഴിക്കോട് കടൽ ഉൾവലിഞ്ഞിരുന്നു. അതിന് ശേഷമാണ് തിര നഷ്‌ടമായത്. എന്നാൽ ഇത് സ്വാഭാവിക പ്രതിഭാസമാണെന്ന് വിദഗ്ദ്‌ധർ പറയുന്നു. ചെളി അടിഞ്ഞതാണ് കാരണം. കുറച്ച് കഴിഞ്ഞാൽ എല്ലാം പഴയത് പോലെ ഉഷാറാകുമെന്നും വിദഗ്ദ്‌ധർ പറയുന്നുണ്ട്.
Post a Comment