കേരള പിറവി ദിനം വിപുലമാക്കി AUPS പിലാശ്ശേരി


കട്ടാങ്ങൽ : പിലാശ്ശേരി എയുപി സ്കൂളിൽ കേരള പിറവിയോട് അനുബന്ധിച്ച് രക്ഷിതാക്കൾക്ക് പായസ മത്സരവും മലയാളി മങ്ക മത്സരങ്ങളും സങ്കടിപ്പിച്ചു. മുപ്പത്തിൽ പരം രക്ഷിതാക്കൾ പങ്കെടുത്ത മത്സരങ്ങൾ വളരെ ആവേശവും രസകരവും നിറഞ്ഞതായിരുന്നു.
പായസ മത്സരത്തിൽ അടപ്രഥമൻ ആയിരുന്നു ഇനമായി തിരഞ്ഞെടുത്തത്. വാശിയേറിയ മത്സരത്തിൽ ശ്രീജില സ്വപ്നേഷ് ഒന്നാം സ്ഥാനവും സജിനി സുരേഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.


ആവേശം നിറഞ്ഞ മലയാളി മങ്ക മത്സരത്തിൽ
ഷബ്‌ന സനിൽ ഒന്നാം സ്ഥാനവും ശ്രീജില സ്വപ്നേഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂൾ ഹെഡ് മിസ്റ്റർ ജയശ്രീ, ടീച്ചർമാരായ അനിത,ആനന്ദ്,അശ്വതി, മായ, പ്രബിത,മേഘ, നോബി തോമസ് എന്നിവർ നേതൃത്വം നൽകി.



Post a Comment

Previous Post Next Post
Paris
Paris