മാവൂർ : വർധിച്ചു വരുന്ന കാട്ടുപന്നി ശല്യത്തിൽ നിന്നും മുക്തി നേടാൻ കാട്ടു പന്നികളെ വെടി വെച്ചു കൊല്ലാനുള്ള ഉത്തവ് ഉണ്ടെങ്കിലും അത് നടപ്പിലാക്കാൻ ആവശ്യമായ ഷൂട്ടര്മാരുടെ ലഭ്യത ക്കുറവ് പ്രയാസം സൃഷ്ടിക്കുന്നു അത് പരിഹരിക്കാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് വന്യ മൃഗ പ്രതിരോധ സമിതി (wAPCO )ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.ചെയർമാൻ അബ്ദുറസാഖ് മാസ്റ്റർ അദ്യക്ഷത വഹിച്ചു. കൺവീനർ സൽമാൻ ചാലിൽ വാർഷിക പ്രവർത്തന റിപ്പോര്ട്ട് വരവ് ചെലവ് എന്നിവ അവതരിപ്പിച്ചു.
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒളിക്കൽ ഗഫൂർ മുഖ്യ അതിഥി ആയി. മാവൂർ പഞ്ചായത്ത് മെമ്പർ കെ ഉണ്ണി കൃഷ്ണൻ, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ വിശ്വൻ വെള്ളലശേരി.വി കെ കരീം മാസ്റ്റർ, എൻ സി മുഹമ്മദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പുതിയ ഭാരവാഹികളായി വി കെ കരീം മാസ്റ്റർ ചെയർമാൻ, സാദിഖ് കെ സി ജനറൽ കൺവീനർ, അബ്ദുറഷീദ് പനങ്ങോട് ട്രഷറർ
, ശശി പണ്ടാരപറമ്പിൽ, വി ടി അബ്ദുറഹ്മാൻ, ഗിരീഷ് ചിറ്റാരി പിലാക്കൽ (വൈസ് ചെയർമാൻ )ആലി കുട്ടി സി കെ, സത്യൻ അടുവാട്, സമദ് ഒ പി (ജോയിന്റ് കൺവീനർ )എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ സൽമാൻ ചാലിൽ സ്വാഗതവും സാദിഖ് കെ സി നന്ദിയും പറഞ്ഞു
Post a Comment