പിലാശ്ശേരി എയുപി സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റ് :- "PPL -2025" : NYCLOS ടീം ചാമ്പ്യന്മാർ




കട്ടാങ്ങൽ : പിലാശ്ശേരി എയുപി സ്കൂൾ PPL-ഫുട്ബോൾ മത്സരത്തിന്റെ സെമി-ഫൈനൽ മത്സരങ്ങൾ തലപ്പെരുമണ്ണ ടർഫിൽ വെച്ച് സംഘടിപ്പിച്ചു. ശക്തമായ മത്സരങ്ങൾ നടന്ന ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഏറ്റ് മുട്ടിയത് Nyclos, Amigos, FC Satans, Shockers fellows എന്നി ടീമുകൾ ആയിരുന്നു. വീറും വാശിയുo നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ Nyclos&FC Satans ടീമുകൾ ഫൈനൽ മത്സരത്തിൽ കൊമ്പ് കോർത്തു. ഒടുവിൽ Nyclos 2025 PPL മത്സരത്തിന്റെ ചാമ്പ്യൻസ് അയി മാറി.


ആഴ്ചകൾ നീണ്ട് നിന്ന മത്സരങ്ങളിൽ ആരോൺ-Best player, ജലാൽ -Emerging player,ഹാഷിർ-Best Defender, റസൽ-Best Goal keeper എന്നിങ്ങനെ പുരസ്‌കാരങ്ങൾക്ക് അർഹരായി.
സ്കൂൾ ഹെഡ് മിസ്റ്റർ ജയശ്രീ, ടീച്ചർമാരായ അനിത,ആനന്ദ്,അശ്വതി, മായ, വിസ്മയ,മേഘ, നോബി തോമസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris