കോഴിക്കോട് : എൻജിഒ അസോസിയേഷൻ വെസ്റ്റ് ഹിൽ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.
ജില്ലാ വ്യവസായ കേന്ദ്രത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ ബ്രാഞ്ച് പ്രസിഡണ്ട് കെ.ടി.രമേശൻ അധ്യക്ഷനായി. സെറ്റോ ജില്ലാ ചെയർമാൻ സിജു കെ. നായർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ലിജിന സി സ്വാഗതം പറഞ്ഞു. പുഷ്പാർച്ചനയും നടത്തി.നേതാക്കളായ ഷാജു കെ.എം, ബിജിത് എം ടി. സുഭാഷ് ചന്ദ്രൻ , പ്രഖിൽ സി, അനീഷ് കുമാർ എം പ്രസംഗിച്ചു. പ്രജീഷ്, ഷാജു , ലിഷ നേതൃത്വം നല്കി.
Post a Comment