കൊടിയത്തൂർ: കൊടിയത്തൂർ
ഗ്രാമ, പഞ്ചായത്തിലെ പ്രഥമ എക്സിക്യൂട്ടിവ് ഓഫീസറും, ദീർഘകാലം സൗത്ത് കൊടിയത്തൂർ ഖാദിമുൽ ഇസ്ലാം സംഘത്തിൻെറ ജനറൽ സെക്രട്ടറിയായും തീരൂരങ്ങാടി , എടവണ്ണ, ഒളവണ്ണ യതീം ഖാനകളിൽ മാനേജറായും പ്രവർത്തിച്ചിരുന്ന കെ.ടി. കുഞ്ഞാലി ഓഫീസർ(87 ) സ്വവസതിയിൽ നിര്യാതനായി.
ഓമശേരി പഞ്ചായത്ത്,, കോടഞ്ചേരി പഞ്ചായത്ത്, കാവനൂർ പഞ്ചായത്ത്, പുൽപറ്റ പഞ്ചായത്ത്, ഇടുക്കി, മുക്കം, കാരശ്ശേരി പഞ്ചായത്ത്, തിരുവമ്പാടി പഞ്ചായത്ത്, ചേലേമ്പ്ര പഞ്ചായത്ത്, പുതുപ്പാടി പഞ്ചായത്ത്, ചെറുവണ്ണൂർ പഞ്ചായത്ത് ഊർങ്ങാട്ടീരി പഞ്ചായത്ത്, കൊണ്ടോട്ടി നെടിയിരുപ്പ് പഞ്ചായത്ത്, കൊടിയത്തൂർ പഞ്ചായത്ത്,തൃശൂർ മാള പഞ്ചായത്ത്, ഇടുക്കി തുടങ്ങി പഞ്ചായത്തുകളിൽ എക്സിക്യൂട്ടീവ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മയ്യിത്ത് നമസ്കാരം *വെള്ളിയാഴ്ച രാവിലെ 8.30 ന് വെസ്റ്റ് കൊടിയത്തൂർ ജുമാ മസ്ജിദിൽ വെച്ച് നടക്കും.
മക്കൾ. നസീമ , സൈനുൽ ആബിദ് സുല്ലമി (മർഹും). ആമിനടീച്ചർ - (റിട്ട.അധ്യാപിക, ടി.എം. മദ്റസ എൽ പി സ്കൂൾ-കൊളത്തറ ) ഹബിബുറഹ്മാൻ (പി.ടി.എം.എച്ച്.എസ്.എസ്. കൊടിയത്തൂർ )
ജാമാതാക്കൾ: ബീരാൻ കുട്ടി മാസ്റ്റർ കുനിയിൽ, മമ്മദ് നമ്പു തൊടിക , സാജിദ ചെറുവാടി, ശരീഫ തോട്ടുമുക്കം.
Post a Comment