പുള്ളന്നൂർ : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പുള്ളന്നൂർ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററിന് കീഴിൽ ആരോഗ്യ വിഭാഗം ജീവനക്കാർ, സന്നദ്ധസേവകർ,ചാത്തമംഗലം GVHS-REC സ്കൂൾ എൻഎസ്എസ് വോളണ്ടിയർമാർ എന്നിവർ ചേർന്ന് പുള്ളന്നൂർ ഹെൽത്ത് സബ് സെൻ്റർ പരിസരം,ചുറ്റുമതിൽ,സമീപ പ്രദേശ റോഡുകൾ എന്നിവ 100 ഓളം വിദ്യാർത്ഥികൾ ചേർന്ന് ശുചീകരിച്ചു. ശുചീകരണ പ്രവൃത്തി വാർഡ് മെമ്പർ(23)അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.NSS പെഗ്രാം ഓഫീസർ ഹർഷദ് മാസ്റ്റർ,SPG കൺവീനർ സുരേഷ് ബാബു CK ശുചീകരണ പ്രവർത്ത നങ്ങൾക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥികളുടെ ആരോഗ്യ ബോധ വൽകരണ ക്ലാസ്സ് വാർഡ്മെമ്പർ(22) സബിത സുരേഷ് ഉദ്ഘാടനംചെയ്തു.യോഗത്തിൽ Jr HI അബ്ദുൾഹകീംKP ക്ലാസെടുത്തു.പരിപാടിയിൽ NSS വിദ്യാർത്ഥികൾ പുള്ളന്നൂർ ഹെൽത്ത് & വെൽനെസ് സെൻ്ററിന് സംഭാവനയായി നൽകിയ ഒരു സീലിംഗ്ഫാൻ NSS പെഗ്രാം ഓഫീസർ ഹർഷദ് മാസ്റ്റർ സ്ഥാപനത്തിലെ Jr PHN ആശാമോൾ എന്നവർക്ക് കൈമാറി, കൂടാതെ സമീപ പ്രദേശത്തെ വീടുകളിൽ തുണിസഞ്ചികളും സൗജന്യമായി വിതരണം ചെയ്തു.
Post a Comment