വെസ്റ്റ് ചേന്ദമംഗല്ലൂർ ; മസ്ജിദുൽ ഫാറൂഖ് മഹല്ല് പ്രസിഡന്റ് സി കെ അബ്ദുൽ ഗഫൂറിന്റെ നിര്യാണത്തിൽ അനുസ്മരണം നടത്തി. ചേന്ദമംഗല്ലൂർ ഏരിയ സംയുക്ത മഹല്ല് കമ്മിറ്റിയുടെയും വിവിധ സംഘടനകളുടെയും സംയുക്താഭമുഖ്യത്തിലായിരുന്നു പരിപാടി. സന്നദ്ധ സേവന രംഗത്തെ കർമ്മയോഗ്യയെ യാണ് നാടിനും സമൂഹത്തിനും നഷ്ടമായതെന്ന് യോഗം വിലയിരുത്തി. സംയുക്ത മഹല്ല് കമ്മിറ്റി ചെയർമാൻ കെ ടി മുഹമ്മദ് അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വിവിധ സംഘടനകളെ പ്രധിനിധീകരിച്ച് സി കെ ഖാസിം, സിറാജുദ്ധീൻ, കൗൺസിലർ എം മധു മാസ്റ്റർ, കൊടപ്പന സുബൈർ, ഫാറൂഖ് പള്ളി ഇമാം ഹാഫിള് റാഷിദ് യമാനി, ടി കെ പോക്കുട്ടി, ടി അബ്ദുല്ല മാസ്റ്റർ, വി സുലൈമാൻ ഹാജി, ഷാഫി മാസ്റ്റർ, സൈഫുദ്ധീൻ കാടാമ്പള്ളി, ഹമീദ് മാസ്റ്റർ കറുത്തേടത്ത്, ഇ പി ബാബു, ബഷീർ അമ്പലത്തിങ്ങൽ, ബന്ന ചേന്ദമംഗല്ലൂർ, വി പി ഹമീദ്, ആലി ചേന്ദമംഗല്ലൂർ, അബ്ദുറഹ്മാൻ, സംസാരിച്ചു. ഫാറൂഖ് പള്ളി സെക്രട്ടറി എം കെ മുസ്തഫ സ്വാഗതവും കൗൺസിലർ ഗഫൂർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Post a Comment