കോട്ട റസിഡൻസ് പ്രതിഭകളെ ആദരിച്ചു



കൊടിയത്തൂർ:-വിവിധ മേഖലകളിലെ വിദ്യാഭ്യാസ മികവ് തെളിയിച്ച പ്രതിഭകളെ കോട്ട റസിഡൻസ് അസോസിയേഷൻ ആദരിച്ചു.കേരള ഹൈകോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്ത അഡ്വക്കറ്റ് ദിൽഫ പി.,കോഴിക്കോട് എൻ ഐ ടി യിൽ നിന്ന് പി.ഇ ബിരുദം നേടിയ അദ്നാൻ കണ്ണാട്ടിൽ,കെ. എം.സി.ടി യിൽ നിന്ന് ബ.പി.ടി ബിരുദം നേടിയ ഷാദിൻ ടി.കെ,തുടങ്ങിയവരെയാണ് ആദരിച്ചത്.


പുതുകൂടി ഹുസ്സൻ മാസ്‌റ്റർ,കെ.നഫീസ(ഉവി),കെ. പി അബ്‌ദുറനിമാൻ,കരിം കൊടിയത്തൂർ,അബ്‌ദുസമദ് കണ്ണാട്ടിൽ,മജീദ് കിളിക്കോട്ട്,കെ.സാറ ടീച്ചർ,പി.കോയാമു എന്നിവർ പ്രതിഭകൾക്ക് മെമൻ്റോ നൽകിയും,പൊന്നട അണിയിച്ചും ആദരിച്ചു.റസിഡൻസിൻ്റെ പ്രവർത്തന ഫണ്ട് ഉദ്ഘടനം കെ.അബ്‌ദുൽ ഗഫൂർ നിർവ്വഹിച്ചു.നാസർ കണ്ണാട്ടിൽ സ്വാഗതവും,ടി. കെ ലത്തീഫ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris