കൂളിമാട് : കേരളാ പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ നിർദ്ദേശപ്രകാരം കൂളിമാട് വാർഡ് കോൺഗ്രസ് കമ്മറ്റി ആരംഭിച്ച ഗൃഹ സമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം അബ്ദുള്ള മാസ്റ്റർ മാനൊടുകയിലിനും ഭാര്യ ഫാത്തിമ അബ്ദുള്ളക്കും ലഘുലേഖകൾ നൽകി ക്കൊണ്ട് പ്രസിഡന്റ് കാര്യോട്ട് മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.
ഡി.സി.സി മെംബർ കെ.സി ഇസ് മാലുട്ടി, മണ്ഡലം കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ഫഹദ് പാഴൂർ, എം.പി.സുരേന്ദ്രൻ,വാർഡ്കോൺഗ്രസ്നേതാക്കളായ ഇ.എം.സി. മൊയ്തീൻ ഹാജി, എ.ടി. സലാം, കാര്യോട്ട് സു ലൈമാൻ, വി.ഹസ്സൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment