മുക്കം : ചേന്നമംഗല്ലൂർ സുന്നിയ്യ കോളേജ് എൻ. എസ്. എസ്. നിർമിച്ചു നൽകുന്ന സ്നേഹ വീടിന്റ താക്കോൽ ദാനം ഒക്ടോബർ മൂന്നിന് വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ ശ്രീ.ലിന്റോ ജോസഫ് എം. എൽ. എ.നിർവഹിക്കും.കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത രാജൻ, വാർഡ് മെമ്പർ ശാന്ത ദേവി,മുക്കം മുനിസിപ്പൽ കൺസിലർ റംല ഗഫൂർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ. എസ്. എസ് കോ ഓർഡിനേറ്റർ ഡോ.ശിഹാബ്. എൻ. എ,ജില്ലാ കോ ഓർഡിനേറ്റർ ഡോ. ഫസീൽ അഹ്മദ്, മാനേജ്മെന്റ് ഭാരവാഹികൾ, പി. ടി. എ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി കൾ പങ്കെടുക്കും.
ഉച്ചക്ക് ശേഷം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സ്നേഹവീട് സന്ദർശനവും നടക്കുമെന്ന്
പ്രിൻസിപ്പൽ ഡോ. കെ. അഷ്‌റഫ് നിട്ടൂർ ( മൊബൈൽ: 9747586525)
എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. ഇല്യാസ്. പി. സി ( മൊബൈൽ : 9946626916)
അറിയിച്ചു.
Post a Comment