മദ്യപിച്ച് ലക്കുകെട്ട് യൂണിഫോമില്ലാതെ വാഹനപരിശോധനയ്ക്കിറങ്ങിയ വെഹിക്കിൾ ഇൻസ്പെക്ടർ കുടുങ്ങി.


മദ്യപിച്ച് ലക്കുകെട്ട് യൂണിഫോമില്ലാതെ വാഹനപരിശോധനയ്ക്കിറങ്ങിയ വെഹിക്കിൾ ഇൻസ്പെക്ടർ കുടുങ്ങി. വാഴക്കാല തോപ്പിൽ ബുധനാഴ്‌ച രാത്രിയാണ് സംഭവം. സ്വന്തം കാറിലായിരുന്നു കാക്കനാട് ആർടി ഓഫിസിലെ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.എസ്.ബിനുവിൻ്റെ 'മിന്നൽ പരിശോധന'. വഴിയരികിൽ സ്വന്തം വാഹനത്തിൽ മൽസ്യം വിറ്റുകൊണ്ടിരുന്ന സ്ത്രീയുടെ സമീപത്തെത്തി താൻ വെഹിക്കിൾ ഇൻസ്പെക്ടറാണെന്ന് പരിചയപ്പെടുത്തി. പിന്നാലെ3000 രൂപ ആവശ്യപ്പെട്ടു. അനധികൃതമായി വാഹനത്തിൽ കച്ചവടം നടത്തിയതിന്റെ പിഴയാണിതെന്നായിരുന്നു വാദം..


യുവതി പിഴയടയ്ക്കണമെന്ന് ഉദ്യോഗസ്ഥൻ നിർബന്ധം പിടിച്ചതോടെ നാട്ടുകാർ ഇടപെട്ടു. ഉദ്യോഗസ്ഥന്റെ സംസാരത്തിലും മട്ടിലും ഭാവത്തിലും പന്തികേടും മദ്യത്തിന്റെ രൂക്ഷഗന്ധവുമായതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. തൃക്കാക്കര പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. എസ്ഐ ബ്രെത്തലൈസറിലൂടെ ഊതാൻ ആവശ്യപ്പെട്ടു. ഊതിയതും ബീപ് ശബ്ദ‌ം. മദ്യപിച്ചെന്ന് തെളിഞ്ഞതോടെ ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നാലെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയും പൂർത്തിയാക്കി..




Post a Comment

Previous Post Next Post
Paris
Paris