ഡ്രൈ ഡേ ക്യാമ്പയിൻ ഉദ്ഘാടനം



മുക്കം : കൊതുകിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കുന്നതിനായികോളേജുകളിലും മറ്റു വിദ്യാലയങ്ങളിലും
എൻ എസ് എസ് യൂണിറ്റുകളുടെ സഹായത്തോടെ നടത്തുന്ന ഫ്രൈഡേ, ഡ്രൈഡേ ക്യാമ്പയിന് മുക്കത്ത് തുടക്കമായി.


മുക്കം മുനിസിപ്പാലിറ്റിതല ഉദ്ഘാടനം സി എച്ച് സി യുടെ ആഭിമുഖ്യത്തിൽ മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ നടത്തി. കോർഡിനേറ്റർ ജിജി ജോർജ്ജ് അധ്യക്ഷയായി. മുക്കം സി എച്ച് സി ഹെൽത്ത് സൂപ്പർ വൈസർ സിജു. കെ.നായർ ഉദ്ഘാടനം ചെയ്തു., ജൂനിയർ ഹെൽത്ത്ഇൻസ്പെക്ടർ ബാബുരാജ് പി.സി, മുഹമ്മദ് ഇഷാം പ്രസംഗിച്ചു. ക്യാമ്പസിൽ ഉറവിട നശീകരണ , ശുചീകരണ പ്രവർത്തനങ്ങൾ കൂടാതെ ബോധവൽക്കരണ പരിപാടി കളും നടത്തി.

Post a Comment

Previous Post Next Post
Paris
Paris