കൂളിമാട് : സാധാരണ മലയാളം മീഡിയം വിദ്യാലയത്തിൽ 12ആം ക്ലാസ് വരെ പഠിച്ച് ഗവൺമെൻ്റ് മെഡിക്കൽ
കോളേജിൽ എംബിബിഎസിന് ആദ്യ ചാൻസ് തന്നെ അഡ്മിഷൻ നേടിയകുമാരി ഹൃദ്യ സുബ്രഹ്മണ്യനെ വാട്ടർ അതോറിറ്റി ജീവനക്കാരുടെ സൗഹൃദ വേദിയായ ജലശ്രീയുടെ നേതൃത്വത്തിൽ ഉപഹാരവും കേഷവാർഡും നൽകി അനുമോദിച്ചു .
ജലശ്രീയുടെഅധ്യക്ഷനും സ്ഥാപകനുമായ ഉണ്ണികൃഷ്ണൻ കോലേഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അനസ് വി.കെ സ്വാഗതം പറഞ്ഞു.പ്രശോഭ്, ഇ.ശിവദാസൻ എം.പി .സുരേന്ദ്രൻ, ഇ എം. സി. മുഹിയുദ്ദീൻ എന്നിവർ ചേർന്ന് ഉപഹാരവും , 10000 രൂപ അടങ്ങിയ ക്യാഷ് അവാർഡും ഹൃദ്യാ സുബ്രഹ്മണ്യന് സമ്മാനിച്ച് ആദരിച്ചു. ദീർഘകാലമായി വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനാണ് മാമ്പറ്റ സ്വദേശിയായ സുബ്രഹ്മണ്യൻ.ജലശ്രീ എന്ന പേരിൽ ജീവനക്കാരുടെ സൗഹൃദ വേദി പ്രവർത്തിക്കുവാൻ തുടങ്ങിയിട്ട് ഏതാണ്ട് രണ്ട് പതിറ്റാണ്ട് കാലത്തോളമായി.
Post a Comment