കേരളം ഉൾപ്പടെ സംസ്ഥാനങ്ങളുടെ വോട്ടർ പട്ടിക പരിഷ്കരിക്കണം; സുപ്രീം കോടതിയിൽ ഹർജി



 ന്യൂഡൽഹി : അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശത്തേയും വോട്ടർ പട്ടിക പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിക്ക് വോട്ടർ പട്ടികയുടെ പരിഷ്കരണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ബിജെപി നേതാവ് അശ്വനി ഉപാധ്യായ ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.


കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി, അസം എന്നിവിടങ്ങളിലെ വോട്ടർ പട്ടിക പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.

യഥാർത്ഥ ഇന്ത്യൻ പൗരന്മാരെ മാത്രമേ വോട്ടർ പട്ടികയിൽ ചേർക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയും പരിശുദ്ധിയും സംരക്ഷിക്കാനും വോട്ടർ പട്ടികയുടെ തീവ്രമായ പരിഷ്കരണം പരമപ്രധാനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വോട്ടർ പട്ടികയുടെ തീവ്രമായ പരിഷ്കരണം ഇല്ലെങ്കിൽ അനധികൃത കുടിയേറ്റക്കാർ വോട്ടർ പട്ടികയിൽ തുടരുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Paris
Paris