80,000 കടന്ന് സ്വർണവില



കൊച്ചി: ചരിത്രം കുറിച്ച് സ്വർണവില ഗ്രാമിന് 10,000 രൂപയും പവന് 80,000 രൂപയും കടന്നു. ഗ്രാമിന് 125 രൂപ വർധിച്ച് 10,110 രൂപയും, പവന് 1,000 രൂപ വർധിച്ച് 80,880 രൂപയുമായി. എക്കാലത്തെയും ഉയർന്ന വില നിലവാരത്തിൽ ആണ് ഇന്ന് സ്വർണം. 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാം ബാങ്ക് നിരക്ക് 1.15 കോടി രൂപയായി.


ഇന്നലെ രാവിലെ സ്വർണ്ണവില ഗ്രാമിന് 10 രൂപ കുറയുകയും, ഉച്ചക്ക്ശേഷം 50 രൂപ വർധിക്കുകയും ചെയ്തിരുന്നു. 2022 ഡിസംബർ 29ന് 5005 രൂപ ഗ്രാമിനും 40040 രൂപ പവനും വിലയായിരുന്നു. അന്ന് അന്താരാഷ്ട്ര സ്വര്‍ണ വില 1811 ഡോളറിൽ ആയിരുന്നു. രൂപയുടെ വിനിമയ നിരക്ക് 82.84 ലായിരുന്നു. മൂന്നുവർഷത്തിനുള്ളിലാണ് സ്വർണ്ണവില ഇരട്ടിയായി 10000 രൂപ കടക്കുന്നത്. ഇന്ന് അന്താരാഷ്ട്ര സ്വർണ്ണവില 3645 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88 ആണ്.

ഭൗമരാഷ്ട്ര സംഘർഷങ്ങൾ, യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ കാരണങ്ങളെല്ലാം സ്വർണം സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർധിക്കുന്നതാണ് വില വർധനവിന്റെ പ്രധാന കാരണം. ഓൺലൈൻ ട്രേഡിങ്ങിലെ നിക്ഷേപകർ ഇപ്പോഴും ഹോൾഡ് ചെയ്യപ്പെടുന്നതും വിലവർധനവിന് കാരണമായി. അന്താരാഷ്ട്ര സ്വർണവില 3670 കടന്ന് മുന്നോട്ട് പോയാൽ 3800 ഡോളറിലേക്ക് എത്തുമെന്നുള്ള സൂചനകൾ ആണ് വരുന്നത്.

Post a Comment

Previous Post Next Post
Paris
Paris